ആനക്കൊമ്പ് കേസ്: മോഹൻലാലിന് ആശ്വാസം,  പ്രതികൾ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്ന ഉത്തരവിന് സ്റ്റേ

ആനക്കൊമ്പ് കേസ്: മോഹൻലാലിന് ആശ്വാസം, പ്രതികൾ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്ന ഉത്തരവിന് സ്റ്റേ

ആറ് മാസത്തേക്കാണ് കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തത്

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഉൾപെടെയുള്ള പ്രതികൾ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പെരുമ്പാവൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ആറ് മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വിചാരണയുടെ ഭാഗമായി നവംബർ മൂന്നിന് നേരിട്ട് ഹാജരാകാനാണ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നത്.

ആനക്കൊമ്പ് കേസ്: മോഹൻലാലിന് ആശ്വാസം,  പ്രതികൾ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്ന ഉത്തരവിന് സ്റ്റേ
സ്‌കൂള്‍ കലോത്സവം: മികച്ച കവറേജിനുള്ള പുരസ്‌കാരം ദ ഫോര്‍ത്തിന്

ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളിയാണ് നേരിട്ട് ഹാജരാകാൻ പ്രതികളോട് കീഴ്ക്കോടതി നിർദേശിച്ചത്. ഇതിനെതിരെ സമർപിച്ച അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. നടൻ മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്.

ആദായനികുതി വകുപ്പ് വിവരം അറിയിച്ചതിനെ തുടർന്ന് ആനക്കൊമ്പുകൾ കൈവശം വച്ചതിന് മോഹൻലാലിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു. ആനക്കൊമ്പുകൾ പിടിച്ചെടുക്കുമ്പോൾ ഇവ നിയമപരമായി കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് മോഹൻലാലിന് ഉണ്ടായിരുന്നില്ലന്നായിരുന്നു കേസ്.

ആനക്കൊമ്പ് കേസ്: മോഹൻലാലിന് ആശ്വാസം,  പ്രതികൾ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്ന ഉത്തരവിന് സ്റ്റേ
പ്രമുഖരുടെ ഉറക്കം കെടുത്തിയ ഗിരീഷ്; അസ്വഭാവിക മരണത്തിന് കേസ്

തൃശൂർ ഒല്ലൂർ സ്വദേശി പി എൻ കൃഷ്‌ണകുമാർ, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്‌ണൻ എന്നിവരുടെ പക്കൽ നിന്നാണ് മോഹൻലാലിന് ആനക്കൊമ്പുകൾ ലഭിച്ചതെന്ന് കണ്ടെത്തിയതോടെ ഇവരെയും പ്രതി ചേർത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ 2015 ഡിസംബർ രണ്ടിന് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in