'സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, 
കെടിഡിഎഫ്‌സിയുടെ ബാധ്യത ഏറ്റെടുക്കാനാവില്ല'; സർക്കാർ നിലപാടിനെ വിമർശിച്ച് ഹൈക്കോടതി

'സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, കെടിഡിഎഫ്‌സിയുടെ ബാധ്യത ഏറ്റെടുക്കാനാവില്ല'; സർക്കാർ നിലപാടിനെ വിമർശിച്ച് ഹൈക്കോടതി

കെടിഡിഎഫ്‌സിയിൽനിന്ന് നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിനെതിരെ കൊൽക്കത്തയിലെ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് ഉൾപ്പെടെ സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷന്റെ (കെടിഡിഎഫ്‌സി)യുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന സർക്കാർ സത്യവാങ്മൂലത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. നാടിനെ മോശമാക്കി ചിത്രീകരിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ മറുപടിയെന്ന് കോടതി പറഞ്ഞു.

കാലാവധി പൂർത്തിയാക്കിയിയിട്ടും പണം നിക്ഷേപിച്ചവരുടെ പണം തിരികെ നൽകാത്തതിനെതിരായ കേസിലായിരുന്നു സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. സൗകര്യമുള്ളപ്പോൾ പണം കൊടുക്കാമെന്നും വന്ന് കാലുപിടിക്കട്ടെ എന്ന രീതിയിലുള്ള നിലപാട് നടക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കെടിഡിഎഫ്‌സിയിൽ പണം നിക്ഷേപിച്ച കൊൽക്കത്തയിലെ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് ഉൾപ്പെടെ സ്ഥാപനങ്ങളാണ് തുക തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി സർക്കാർ നിലപാട് തേടുകയായിരുന്നു. എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ സർക്കാർ, കെടിഡിഎഫ്‌സി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുകയായിരുന്നു.

സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച കോടതി, ഈ നിലപാട് അംഗീകരിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കി. ഹർജിക്കാർ തേടുന്നത് ദയയല്ല, അവരുടെ പണമാണെന്ന് കോടതി കൂട്ടിച്ചേർത്തു.

നിക്ഷേപകർ അവരുടെ അവകാശമാണ് ചോദിക്കുന്നത്. സർക്കാർ ഗ്യാരന്റിയുടെ പുറത്താണ് നിക്ഷേപം നടത്തിയത്. സർക്കാർ ഗാരന്റിയുണ്ടായിട്ടും പണം നൽകാൻ കഴിയില്ലെന്നു പറയുന്നത് വിചിത്രമാണ്. സർക്കാരിന്റെ ഗാരന്റി ലംഘിച്ചാലുള്ള അവസ്ഥ എന്താണെന്ന് അറിയാമോ? പലിശ സഹിതം നിക്ഷേപത്തുക മൂന്നുമാസത്തിനുള്ളിൽ തിരികെ നൽകാൻ പറ്റുമോയെന്നും കോടതി ആരാഞ്ഞു.

'സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, 
കെടിഡിഎഫ്‌സിയുടെ ബാധ്യത ഏറ്റെടുക്കാനാവില്ല'; സർക്കാർ നിലപാടിനെ വിമർശിച്ച് ഹൈക്കോടതി
മാസപ്പടി ആരോപണം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പണം തിരിച്ചു നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുന്നതിന് തീരുമാനം അറിയിക്കാൻ സർക്കാർ മൂന്നാഴ്ച സമയം തേടിയിട്ടുണ്ട്. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി കോടതി മാറ്റി.

ലക്ഷ്മിനാഥ് ട്രേഡ് ലിങ്കിന് 30 ലക്ഷത്തിലേറെ രൂപയാണ് ലഭിക്കാനുള്ളത്. 12 ശതമാനം പലിശ സഹിതം തുക തിരിച്ചുകിട്ടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in