ഐഎസ്എൽ പ്രമാണിച്ച് അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ

ഐഎസ്എൽ പ്രമാണിച്ച് അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ

10 മണിക്ക് ശേഷമുള്ള ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്, കൂടാതെ മടക്കയാത്രക്കുള്ള ടിക്കറ്റ് മുൻകൂട്ടി വാങ്ങാം

സെപ്തംബർ ഇരുപത്തിയൊന്നാം തീയതി, വ്യാഴാഴ്ച കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ മെട്രോ സ്റ്റേഷനിൽ (ജെഎൽഎൻ സ്റ്റേഡിയം) നിന്ന് അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ. ഈ സീസണിലെ ആദ്യ ദിനം 30 അധിക സർവ്വീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഏഴ് മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ് നടത്തുക. രാത്രി 10 മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും.

ഐഎസ്എൽ പ്രമാണിച്ച് അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ
നിപ: രോഗബാധയ്ക്ക് കാരണം മൂന്ന് തവണയും കണ്ടെത്തിയ അതേ വൈറസ് തന്നെയെന്ന് ആരോഗ്യമന്ത്രി

ടിക്കറ്റ് വാങ്ങുന്നതിനായുള്ള നീണ്ട ക്യൂ ഒഴിവാക്കാനായി, മത്സരശേഷം തിരികെ യാത്ര ചെയ്യുന്നവർക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് മുൻകൂട്ടി വാങ്ങാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കളി കാണാന്‍ എത്തുന്നവര്‍ക്കു രാത്രി വൈകിയും മടക്കയാത്ര നടത്തുന്നതിനായി മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം, ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11.30 വരെയാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള പ്രത്യേക ക്രമീകരണങ്ങളും മെട്രോ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in