യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; ഒളിവിലായിരുന്ന പ്രതി അജ്മൽ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ്, വനിത ഡോക്ടറും കസ്റ്റഡിയിൽ

യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; ഒളിവിലായിരുന്ന പ്രതി അജ്മൽ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ്, വനിത ഡോക്ടറും കസ്റ്റഡിയിൽ

മൈനാഗപ്പള്ളിക്ക് സമീപമുള്ള പതാരത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
Published on

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രികയെ കാറിടിച്ച് വീഴ്ത്തി, ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ ശാസ്താംകോട്ട പോലീസാണ് പിടികൂടിയത്. മൈനാഗപ്പള്ളിക്ക് സമീപമുള്ള പതാരത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അപകടസമയത്ത് വണ്ടി ഓടിച്ചിരുന്ന അജ്മൽ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് സൂചന. കാറിൽ ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല്പത്തിയഞ്ചുകാരിയായ കുഞ്ഞുമോളാണ് മരിച്ചത്. കാർ ഇടിച്ചയുടൻ നാട്ടുകാർ ഓടിക്കൂടിയിരുന്നു. അജ്മലിനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും മധ്യവയസ്കയുടെ ശരീരത്തിന് മുകളിലൂടെ കാർ കയറ്റിയിറക്കി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു അജ്മൽ.

യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; ഒളിവിലായിരുന്ന പ്രതി അജ്മൽ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ്, വനിത ഡോക്ടറും കസ്റ്റഡിയിൽ
'രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല, ഒന്നാം നമ്പർ ഭീകരവാദി'; വിവാദ പരാമർശവുമായി കേന്ദ്രസഹമന്ത്രി രവ്നീത് സിങ് ബിട്ടു

തിരുവോണ ദിനത്തിൽ (സെപ്റ്റംബർ 15) വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അപകടം നടക്കുന്നത്. ഗുരുതര പരുക്കേറ്റ കുഞ്ഞുമോളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. അജ്മലിനെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. മനഃപൂർവ്വമായ നരഹത്യ, അലക്ഷ്യമായി വണ്ടിയോടിക്കാൻ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

അപകടത്തിൽ പെട്ട സ്കൂട്ടർ ഓടിച്ചിരുന്നത് കുഞ്ഞുമോളുടെ ബന്ധു ഫൗസിയയാണ്. തെറ്റായ ദിശയിലെത്തിയ അജ്മൽ ഓടിച്ച കാർ, സ്കൂട്ടറിൽ ഇടിച്ചതോടെ കുഞ്ഞുമോൾ കാറിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീണ ശേഷം വീണ്ടും കാർ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. ഒരുപക്ഷെ കാർ നിർത്തിയിരുന്നുവെങ്കിൽ കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

logo
The Fourth
www.thefourthnews.in