അറ്റകുറ്റപ്പണി: ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ റദ്ദാക്കി; ട്രെയിൻ സമയക്രമത്തിലും മാറ്റം

അറ്റകുറ്റപ്പണി: ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ റദ്ദാക്കി; ട്രെയിൻ സമയക്രമത്തിലും മാറ്റം

ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ ഞായറാഴ്ചയും തിങ്കളാഴ്ചയും സർവീസ് നടത്തില്ല

സംസ്ഥാനത്ത് ഏപ്രിൽ 22 മുതൽ ട്രെയിൻ സമയത്തിൽ മാറ്റം. റെയിൽവേയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ട്രെയിൻ സർവീസുകൾ പൂർണമായും ഭാഗികമായും റദ്ദ് ചെയ്യുകയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തു. ഞായറാഴ്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ ഞായറാഴ്ചയും തിങ്കളാഴ്ചയും സർവീസ് നടത്തില്ല.

പൂർണമായി റദ്ദ് ചെയ്ത ട്രെയിൻ സർവീസുകൾ

ഏപ്രിൽ 23

1. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി (ട്രെയിൻ നമ്പർ-12082 )

2. എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് സ്പെഷ്യൽ (ട്രെയിൻ നമ്പർ-06448)

ഏപ്രിൽ 24

1 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി (ട്രെയിൻ നമ്പർ-12081)

2. ഷൊർണൂർ ജങ്ഷൻ- കണ്ണൂർ മെമു (ട്രെയിൻ നമ്പർ-06023)

ഭാഗികമായി റദ്ദ് ചെയ്ത ട്രെയിൻ സർവീസുകൾ

1.ഏപ്രിൽ 23ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ-എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് ( ട്രെയിൻ നമ്പർ 16306) തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ.

2 ഏപ്രിൽ 22ന് എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് തിരുവന്തപുരത്തേക്കുള്ള ട്രെയിൻ നമ്പർ 12623 തൃശൂരിൽ സർവീസ് അവസാനിപ്പിക്കും.

3. ഏപ്രിൽ 23-ന് തിരുവനന്തപുരത്ത് നിന്നുള്ള എംജിആർ ചെന്നൈ സെൻട്രൽ ഡെയ്‌ലി മെയിൽ ( ട്രെയിൻ നമ്പർ 12624) തിരുവനന്തപുരത്തിനും തൃശ്ശൂരിനും ഇടയിൽ വച്ച് ഭാഗികമായി റദ്ദാക്കി. ട്രെയിൻ തൃശൂരിൽ നിന്നാണ് പുറപ്പെടുക.

സമയക്രമത്തിൽ മാറ്റം വരുത്തിയ ട്രെയിനുകൾ

1. ഏപ്രിൽ 23-ന് ആലപ്പുഴയിൽ നിന്ന് വൈകിട്ട് 3.40ന് പുറപ്പെടേണ്ട ആലപ്പുഴ-എംജിആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ 22640 ) 4 മണിക്കൂറും 40 മിനിറ്റും വൈകിയായിരിക്കും സർവീസ് ആരംഭിക്കുക.

2. ഏപ്രിൽ 23-ന് കന്യാകുമാരിയിൽ നിന്ന് രാവിലെ 10.10ന് പുറപ്പെടേണ്ട കന്യാകുമാരി - കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് ഒരു മണിക്കൂർ 20 മിനിറ്റ് വൈകിയായിരിക്കും സർവീസ് നടത്തുക.

ട്രെയിൻ സർവീസുകളുടെ താത്കാലിക നിയന്ത്രണം

1. ഏപ്രിൽ 23ന് എറണാകുളം ജംഗ്ഷൻ-അജ്മീർ പ്രതിവാര മരുസാഗർ എക്‌സ്‌പ്രസിന്റെ (ട്രെയിൻ നമ്പർ-12977) സർവീസ് ഇരിഞ്ഞാലക്കുടയ്ക്കും എറണാകുളം ടൗണിനുമിടയിൽ 30 മിനിറ്റ് നിയന്ത്രിക്കും.

2. ഏപ്രിൽ 23ന് കൊച്ചുവേളി- മൈസൂർ എക്‌സ്‌പ്രസിന്റെ (ട്രെയിൻ നമ്പർ 16316) സർവീസ് ഇരിഞ്ഞാലക്കുടയ്ക്കും എറണാകുളം ടൗണിനുമിടയിൽ 30 മിനിറ്റ് നിയന്ത്രിക്കും.

3. ഏപ്രിൽ 23ന് നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ ഗുരുദേവ് ​​പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിന്റെ (ട്രെയിൻ നമ്പർ 12659) ഇരിഞ്ഞാലക്കുടയ്ക്കും എറണാകുളം ടൗണിനുമിടയിൽ 30 മിനിറ്റ് നിയന്ത്രിക്കും.

4. ഏപ്രിൽ 23ന് എറണാകുളം ജംഗ്ഷൻ-മുംബൈ ലോകമാന്യ തിലക് എക്സ്പ്രസിന്റെ സർവീസ് (ട്രെയിൻ നമ്പർ 12224) ഇരിഞ്ഞാലക്കുടയ്ക്കും എറണാകുളം ടൗണിനുമിടയിൽ 30 മിനിറ്റ് നിയന്ത്രിക്കും.

logo
The Fourth
www.thefourthnews.in