സിദ്ദിഖിന്റെ മൃതദേഹത്തിന്  ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം

സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം

പിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പി

വ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്താന്‍ കാരണം വ്യക്തിവിരോധമെന്ന് മലപ്പുറം എസ് പി സുജിത് ദാസ്. ഈ മാസം 18 നും 19 നും ഇടയില്‍ ആസൂത്രിതമായാണ് കൊലപാതകം നടന്നത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും ഫര്‍ഹാനയെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എസ് പി. പിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പി സുജിത് ദാസ്.

സിദ്ദിഖിന്റെ മൃതദേഹത്തിന്  ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം
വ്യവസായിയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ, ചുരത്തിൽ കണ്ടെത്തിയ ബാഗ് പരിശോധിക്കുന്നു

ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പിടിയിലായ ആഷിക്കിന് മൃതദേഹം ഉപേക്ഷിച്ചതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമെന്നും എസ് പി മാധ്യങ്ങളോട് പറഞ്ഞു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എസ് പി സുജിത് ദാസ്.

സിദ്ദിഖിന്റെ മൃതദേഹത്തിന്  ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം
തിരൂർ സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി; യുവാവും യുവതിയും പിടിയിൽ

അതേസമയം ഹോട്ടലില്‍ നിന്നും പണം നഷ്ടമായതാണ് ഷിബിലിയെ പിരിച്ചു വിടാന്‍ കാരണമെന്ന് സിദ്ദിഖിന്റെ സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മുഴുവന്‍ ശമ്പളവും നല്‍കിയ ശേഷമായിരുന്നു പിരിച്ചു വിടല്‍. വെറും രണ്ടാഴ്ച മാത്രമാണ് ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്തതെന്നും സഹോദരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in