'കൂട്ടിക്കൊണ്ടുവരാൻ ചെന്നപ്പോള്‍ പൊന്നുമോളുടെ ബോഡിയാണ് കയ്യില്‍ തന്നത്'; അസ്മിയയുടെ ദുരൂഹമരണത്തിൽ ഉമ്മയ്ക്ക് പറയാനുള്ളത്

'കൂട്ടിക്കൊണ്ടുവരാൻ ചെന്നപ്പോള്‍ പൊന്നുമോളുടെ ബോഡിയാണ് കയ്യില്‍ തന്നത്'; അസ്മിയയുടെ ദുരൂഹമരണത്തിൽ ഉമ്മയ്ക്ക് പറയാനുള്ളത്

മതപഠനശാല അധികൃതർ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മരിച്ച അസ്മിയയുടെ മാതാവ് ആരോപിക്കുന്നു

തിരുവനന്തപുരം ബാലരാമപുരത്ത് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ മതപഠനശാല നടത്തിപ്പുകാരുടെ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം. മതപഠനശാല അധികൃതർ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മരിച്ച അസ്മിയയുടെ മാതാവ് ആരോപിക്കുന്നു. കരഞ്ഞ് നിലവിളിച്ച് മകൾ വിളിച്ചതിന് പിന്നാലെ മതപഠനശാലയിൽ ഓടി എത്തിയപ്പോൾ അസ്മിയയെ കാണാൻ അധികൃതർ സമ്മതിച്ചില്ലെന്ന പരാതിയും ഉന്നയിക്കുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ പോലും അധികൃതർ സഹായിച്ചില്ലെന്ന് റഹ്മത്ത് ബീവി ദ ഫോർത്തിനോട് പറഞ്ഞു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in