ദുരന്തബാധിതരുടെ കണ്ണീരൊപ്പി പ്രധാനമന്ത്രി; ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു

ദുരന്തബാധിതരുടെ കണ്ണീരൊപ്പി പ്രധാനമന്ത്രി; ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു

ദുരന്തത്തിന്റെ തീവ്രത നേരിട്ടും ദൃശ്യങ്ങളിലൂടെയും ആകാശനിരീക്ഷണത്തിലൂടെ മനസിലാക്കിയശേഷമാണ് പ്രധാനമന്ത്രി ചൂരല്‍മലയിലെത്തിയിരിക്കുന്നത്
Updated on
3 min read

വയനാട് ഉരുള്‍പൊട്ടലില്‍ അപകടം സംഭവിച്ച് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുതിതാശ്വാസ ക്യാംപില്‍ എത്തിയശേഷമാണ് മോദി ആശുപത്രിയിലെത്തിയത്. ദുരിതാശ്വസകേന്ദ്രത്തിൽ എത്തിയ പ്രധാനമന്ത്രി ദുരന്തബാധിതരെ സന്ദർശിച്ച് ആശ്വാസമേകിയിരുന്നു. ജിഷ്ണു, നസീമ, സുധാകരന്‍, പവിത്ര, മുഹമ്മദ് ഹാനി, ഹര്‍ഷ, ശറഫുദീന്‍, ശ്രുതി എന്നിവരോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

ദുരന്തത്തിന്റെ തീവ്രത ഹെലികോപ്റ്ററിൽ സഞ്ചരിച്ച് നിരീക്ഷിച്ചശേഷമാണു പ്രധാനമന്ത്രി കാർമാർഗം ചൂരല്‍മലയിലെത്തിയിരിക്കുന്നത്. ദുരന്തം കവർന്ന വെള്ളാര്‍മല സ്കൂളും രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. തുടർന്ന് രക്ഷാപ്രവർത്തകരേയും മോദി കണ്ടു.

ചൂരല്‍മല മുണ്ടക്കൈ പാലത്തിനടുത്തുവെച്ച് രക്ഷാപ്രവര്‍ത്തകരുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും മോദി സംസാരിച്ചു. ദുരന്തം അതിനാശം വിതച്ച മുണ്ടക്കൈ മേഖലയും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും മോദി സന്ദര്‍ശിക്കുകയാണ്.

വയനാട് കലക്ടറേറ്റില്‍ നടത്തുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി മൂന്നു മണിക്കൂര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു.

ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലാണ് പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. വ്യോമനിരീക്ഷണത്തിനുശേഷം കല്‍പ്പറ്റ ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് ചൂരല്‍മലയിലേക്ക് എത്തിയത്.

ദുരന്തബാധിതരുടെ കണ്ണീരൊപ്പി പ്രധാനമന്ത്രി; ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു
പ്രധാനമന്ത്രി കൽപ്പറ്റയിൽ; കാർമാർഗം ചൂരൽമലയിലേക്ക്, ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഉടൻ

വയനാട് ഉരുള്‍പൊട്ടലിന്‌റെ പന്ത്രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കുന്നത് പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. സന്ദർശനത്തിനു ശേഷം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ അതോ പ്രത്യേക പാക്കേജ് മാത്രമാകുമോ എന്നതാണ് ഏവരും ഒറ്റുനോക്കുന്നത്.

മോശം കാലാവസ്ഥയെങ്കിൽ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും ഇന്നലെ പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിച്ചിരുന്നു.വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ രാവിലെ 11.10നാണു പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, ബിജെപി നേതാക്കളായ എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

തുടർന്നാണ് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വയനാട്ടിലേക്കു തിരിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു. വയനാട്ടിൽനിന്ന് തിരിച്ചെത്തി വൈകിട്ട് 3.45 ഓടെ കണ്ണൂരില്‍നിന്ന് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

ദുരന്തബാധിതരുടെ കണ്ണീരൊപ്പി പ്രധാനമന്ത്രി; ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു
അടിയന്തരമായി 10,000 രൂപ, ദൈനംദിന ചെലവിന് കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ; ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് സർക്കാർ ധനസഹായം

ഇന്ന് ജില്ലയില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ. ടാക്‌സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ-കൈനാട്ടി ബൈപാസ് ജംഗ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിങ് നിയന്ത്രണം ബാധകമാണ്.

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ, കൈനാട്ടി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകണം. കോഴിക്കോട് നിന്ന് മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നുവരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട് - നെടുമ്പാല - തൃക്കൈപ്പറ്റ - മുട്ടില്‍ - കൈനാട്ടി വഴി ബൈപാസിലേക്ക് കയറണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്ന് കല്‍പ്പറ്റക്ക് വരുന്ന വാഹനങ്ങള്‍ ബൈപാസില്‍ കയറി കൈനാട്ടി ജങ്ഷനില്‍ ആളെയിറക്കി തിരിച്ചു പോകണം.

ബത്തേരി ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ചെറിയ വാഹനങ്ങള്‍ കൈനാട്ടി ജങ്ഷനില്‍ നിന്നു തിരിഞ്ഞ് പുളിയാര്‍മല - മണിയന്‍കോട് മുണ്ടേരി - വെയര്‍ഹൗസ് ജങ്ഷൻ-പുഴമുടി-വെള്ളാരംകുന്ന് വഴി പോകേണ്ടതാണ്. മാനന്തവാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാലാംമൈല്‍-വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വൈത്തിരി -പൊഴുതന - പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി -പൊഴുതന- പടിഞ്ഞാറത്തറ- കമ്പളക്കാട് - പച്ചിലക്കാട്-മീനങ്ങാടി വഴി പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നും കല്‍പ്പറ്റയിലേക്കുള്ള വാഹനങ്ങള്‍ മൂപ്പൈനാട്-നെടുമ്പാല-തൃക്കൈപ്പറ്റ - മുട്ടില്‍ വഴിയും പോകണം.

ബത്തേരി ഭാഗത്തുനിന്നു കോഴിക്കോടേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ ബീനാച്ചി -കേണിച്ചിറ -പനമരം -നാലാംമൈല്‍ വഴിയോ മീനങ്ങാടി -പച്ചിലക്കാട് - നാലാംമൈല്‍ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ചരക്ക് വാഹനങ്ങള്‍ നാലാംമൈല്‍ - വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകണം.

logo
The Fourth
www.thefourthnews.in