പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് കേസ്; 
ബാലറ്റുപെട്ടി കാണാതായത് ഗുരുതര വിഷയമെന്ന്  ഹെെക്കോടതി

പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് കേസ്; ബാലറ്റുപെട്ടി കാണാതായത് ഗുരുതര വിഷയമെന്ന് ഹെെക്കോടതി

ഹർജി 31 ലേക്ക് മാറ്റി, ബാലറ്റുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കും

പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി. ബാലറ്റുകള്‍ കാണാതായത് അതീവഗുരുതരമായ വിഷയമാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സംഭവം കോടതി മേല്‍നോട്ടത്തിലോ തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണം. ബാലറ്റുകൾ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ല, ഇവ കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി 31 ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു. വോട്ട് പെട്ടി കാണാതായ സംഭവം ഹർജിക്കാരനായ ഇടത് കെപിഎം മുഹമ്മദ് മുസ്തഫയാണ് ഹൈക്കോടതിയെ അറിയിച്ചത്. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലോ , തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടു.

പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് കേസ്; 
ബാലറ്റുപെട്ടി കാണാതായത് ഗുരുതര വിഷയമെന്ന്  ഹെെക്കോടതി
വോട്ടുപെട്ടി കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നത്, അന്വേഷണം വേണമെന്ന് നജീബ് കാന്തപുരം എംഎൽഎ

അതേസമയം, ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കാനായി അപേക്ഷ നൽകാൻ കോടതി ആവശ്യപ്പെട്ടു. തടസ്സവാദവും കക്ഷി ചേരൽ അപേക്ഷ നൽകാനും നജീബ് കാന്തപുരത്തിന് 10 ദിവസത്തെ സാവകാശം നൽകി ബാലറ്റുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കും. ഹർജി 31 ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.

അതേസമയം, ബാലറ്റ് പെട്ടി കാണാതായ സംഭവത്തിന് പിന്നാലെ അസാധുവായ വോട്ടുകള്‍ സാധുവാക്കിയോ എന്ന് സംശയിക്കുന്നതായി നജീബ് കാന്തപുരം എംഎല്‍എ പ്രതികരിച്ചു. ഇത്തരം ഒരു സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. വിഷയം ഗൗരവകരമായി കേള്‍ക്കാന്‍ കോടതി തയ്യാറായി. പ്രാഥമിക റിപ്പോര്‍ട്ട് സംഭവത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് തന്നെ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചെന്നും നജീബ് കാന്തപുരം പ്രതികരിച്ചു.

ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, മലപ്പുറം കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത ബാലറ്റ് പെട്ടിയുടെ സീല്‍ കവര്‍ സുരക്ഷിതമാണെന്ന് റിട്ടേണിങ് ഓഫീസറായ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് വ്യക്തമാക്കി. 

logo
The Fourth
www.thefourthnews.in