മാർക്ക് ലിസ്റ്റ് വിവാദം: ഗൂഢാലോചനയ്ക്ക് തെളിവില്ല,
മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസ് അവസാനിപ്പിച്ച് പോലീസ്

മാർക്ക് ലിസ്റ്റ് വിവാദം: ഗൂഢാലോചനയ്ക്ക് തെളിവില്ല, മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസ് അവസാനിപ്പിച്ച് പോലീസ്

മഹാരാജാസ് കോളേജ് മാർ‍ക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയുടെ പരാതിയിലാണ് അഖിലക്കെതിരെ കേസെടുത്തത്

മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസിലെ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. അഖിലയ്ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പോലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയുടെ പരാതിയിലാണ് അഖിലക്കെതിരെ കേസ് എടുത്തത്. ആർഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.

എന്നാൽ ഗൂഢാലോചനക്കുറ്റത്തിന് അഖിലയ്ക്കെതിരെ തെളിവ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഖിലയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ ക്രൈംബ്രാഞ്ചാണ് കോടതിയെ അറിയിച്ചത്.

അതേസമയം അഖിലക്കൊപ്പം പ്രതി ചേർത്ത മഹാരാജാസ് കോളജ് പ്രിൻസിപ്പിൽ, കെ എസ് യു നേതാക്കൾ എന്നിവർക്കെതിരായ അന്വേഷണം തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മാർക്ക് ലിസ്റ്റ് വിവാദം: ഗൂഢാലോചനയ്ക്ക് തെളിവില്ല,
മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസ് അവസാനിപ്പിച്ച് പോലീസ്
മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊയുടെ പരാതിയിൽ കേസെടുത്തു; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതി

മഹാരാജാസ് കോളേജ് മാർ‍ക്ക് ലിസ്റ്റ് വിവാദ കേസിൽ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അഖിലയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്.

മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി, ആർക്കിയോളജി വിഭാഗം മേധാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ട് പ്രതികൾ. കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെഎസ്‍യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ഫാസിൽ എന്നിവരാണ് മൂന്നും നാലും പ്രതിസ്ഥാനത്ത്.

മാർക്ക് ലിസ്റ്റ് വിവാദം: ഗൂഢാലോചനയ്ക്ക് തെളിവില്ല,
മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസ് അവസാനിപ്പിച്ച് പോലീസ്
മാർക്ക് ലിസ്റ്റ് വിവാദം: പി എം ആർഷൊ പരാതി ഉന്നയിച്ച വകുപ്പ് കോർഡിനേറ്ററെ നീക്കും

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in