'മുഖ്യമന്ത്രിയെ വിശ്വസ്തർ ചതിക്കുന്നു'; എഡിജിപി എം ആർ അജിത്കുമാറിനെതിരെ  പി വി അൻവർ, പി ശശി ഉത്തരവാദിത്തം നിറവേറ്റിയില്ല

'മുഖ്യമന്ത്രിയെ വിശ്വസ്തർ ചതിക്കുന്നു'; എഡിജിപി എം ആർ അജിത്കുമാറിനെതിരെ പി വി അൻവർ, പി ശശി ഉത്തരവാദിത്തം നിറവേറ്റിയില്ല

ബോംബെ അധോലോകത്തെ കുപ്രസിദ്ധ കള്ളക്കടത്തുകാരൻ ദാവൂദ് ഇബ്രാഹിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് എം ആർ അജിത്ത് കുമാർ എന്ന് നിലമ്പൂർ എംഎൽഎ
Published on

സംസ്ഥാന സര്‍ക്കാരിനെയും പോലീസ് സേനയെയും വെട്ടിലാക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ നേരിട്ട് കടന്നാക്രമിച്ചുകൊണ്ടാണ് പി വി അന്‍വറിന്റെ പ്രതികരണം. ബോംബെ അധോലോകത്തെ കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ദാവൂദ് ഇബ്രാഹിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എം ആര്‍ അജിത്ത് കുമാര്‍ എന്ന് ആരോപണം ഉന്നയിച്ച നിലമ്പൂര്‍ എംഎല്‍എ എഡിജിപിയുടെ ഭാര്യയുടെ ഫോണ്‍കോളുകളുടെ ഒരു വശത്ത് ബോംബെയിലെ കള്ളക്കടത്തുകാരുടെ സാന്നിധ്യമുണ്ടെന്നും ആരോപിക്കുന്ന പി വി അന്‍വര്‍ എം ആര്‍ അജിത്ത് കുമാറിനെ നൊട്ടോറിയസ് ക്രിമിനല്‍ എന്നും വിശേഷിപ്പിച്ചു.

പോലീസ് സേനയിലെ കൊള്ളരുതായ്മകൾ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ മറ്റ് വഴികളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി വി അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. പോലീസിനെ അധികം വിമര്‍ശിക്കേണ്ടെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പോലും മുന്നറിയിപ്പ് മറികടന്നാണ് പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി ശശിയെയും പിവി അന്‍വര്‍ വിമര്‍ശിച്ചു. പി ശശി ഉത്തരവാദിത്തം നിറവേറ്റിയില്ല. എം ആര്‍ അജിത്ത് കുമാറിനെയും പി ശശിയെയും വിശ്വസിച്ചാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ ഏല്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നതിന് അപ്പുറം പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പ് പോലീലീസിലുണ്ടെന്നും പി വി അന്‍വര്‍ ആരോപിച്ചു.

'മുഖ്യമന്ത്രിയെ വിശ്വസ്തർ ചതിക്കുന്നു'; എഡിജിപി എം ആർ അജിത്കുമാറിനെതിരെ  പി വി അൻവർ, പി ശശി ഉത്തരവാദിത്തം നിറവേറ്റിയില്ല
മുകേഷിനെ ചോദ്യം ചെയ്യാന്‍ പോലീസ്, രാധികയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും; മലയാള സിനിമയിലെ വെളിപ്പെടുത്തലുകള്‍ തുടരുന്നു

എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ മന്ത്രിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തി. സൈബര്‍ സെല്ലില്‍ ഇതിനായി പ്രത്യേക വിഭാഗം പോലും പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എസ്പി സുജിത്ത് ദാസിന്റെ ഫോണ്‍ കോള്‍ പുറത്തവിട്ടതിന് ക്ഷമ ചോദിച്ച് പി വി അന്‍വര്‍ അദ്ദേഹത്തിന് എതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. മലപ്പുറം എസ് പി ആയിരിക്കെ കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണക്കടത്ത് പിടികൂടുന്നതില്‍ വഴി വിട്ട ഇടപെടലുകള്‍ എസ് പിയുടെ നേതൃത്വത്തില്‍ നടന്നു എന്ന് അന്‍വര്‍ ആരോപിച്ചു. നേരത്തെ കസ്റ്റംസില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സുജിത്ത് ദാസ് ഈ ബന്ധം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് എയര്‍പോര്‍ട്ടിന് പുറത്തുവച്ച് കോടികളുടെ സ്വര്‍ണം പിടിച്ചത്. ഇതില്‍ വലിയൊരു പങ്ക് പോലീസ് സംഘം സ്വന്തമാക്കിയെന്നും അന്‍വര്‍ ആരോപിച്ചു.

logo
The Fourth
www.thefourthnews.in