'കാരവാനിൽ രഹസ്യക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ആസ്വദിക്കുന്നു'; മലയാള സിനിമ ലൊക്കേഷനിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാർ

'കാരവാനിൽ രഹസ്യക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ആസ്വദിക്കുന്നു'; മലയാള സിനിമ ലൊക്കേഷനിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന നടിമാരുടെ ആശങ്കകൾ ശരിവെയ്ക്കുന്നതാണ് രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തൽ
Published on

മലയാള സിനിമയിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി നടി രാധിക ശരത് കുമാർ. ഒരു മലയാള സിനിമ സെറ്റിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പുരുഷന്മാർ ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.

നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോൾഡറുകൾ പോലുമുണ്ടെന്ന് രാധിക ശരത്കുമാർ

വട്ടംകൂടിയിരുന്ന് പുരുഷന്മാർ കാരവാനിനകത്തെ നടിമാരുടെ നഗ്നദൃശ്യങ്ങൾ ആസ്വദിക്കുന്നത് കണ്ടതോടെ ശക്തമായി പ്രതികരിച്ചെന്ന് രാധിക ശരത്കുമാർ പറയുന്നു. ചെരിപ്പൂരി അടിക്കുമെന്ന് അവരോട് പറഞ്ഞു. പിന്നീട് ഭയം കാരണം കാരവൻ ഉപയോഗിച്ചില്ല. ഹോട്ടലിൽ പോയാണ് വസ്ത്രം മാറിയതെന്നും അവർ പറയുന്നു. നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോൾഡറുകൾ പോലുമുണ്ടെന്നാണ് വെളിപ്പെടുത്തൽ.

'കാരവാനിൽ രഹസ്യക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ആസ്വദിക്കുന്നു'; മലയാള സിനിമ ലൊക്കേഷനിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാർ
'കുറ്റകരമായ മൗനം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നേതൃത്വം പരാജയം'; ആഷിഖ് അബു ഫെഫ്കയിൽനിന്ന് രാജിവെച്ചു

തെന്നിന്ത്യയിലെ മുതിർന്ന നടിമാരിലൊരാളായ രാധിക ശരത് കുമാർ മലയാളത്തിൽ സമീപകാലത്ത് അഭിനയിച്ചത് നാല് സിനിമകളിലാണ്. ദിലീപ് നായനായ രാമലീല, പവി കെയർ ടേക്കർ, മോഹൻലാലിന്റെ ഇട്ടിമാണി മേഡ് ഇൻ ചൈന , ദി ഗാംബിനോസ് എന്നിവയാണ് ഇവ.

രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ -67-ാം പാരഗ്രാഫിൽ പറയുന്ന കാര്യങ്ങൾ ശരിവെയ്ക്കുന്നത് കൂടിയാണ്. സെറ്റിൽ വസ്ത്രം മാറുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും സുരക്ഷിതമായി കാരവാനുകൾ നൽകണമെന്നും ഒരു നടി ജസ്റ്റിസ് ഹേമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റ് നടിമാരോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ വസ്ത്രം മാറാൻ കാരവാൻ വേണ്ടെന്ന് പറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. കാരവാനിൽ വസ്ത്രം മാറുമ്പോൾ നഗ്ന ദൃശ്യങ്ങൾ പകർത്താൻ സാധ്യതയുണ്ടെന്നും സ്വകാര്യതയിൽ ആശങ്കയുണ്ടെന്നും നടിമാർ കമ്മിറ്റിയോട് പറഞ്ഞിരുന്നു

logo
The Fourth
www.thefourthnews.in