മുകേഷിനെ ചോദ്യം ചെയ്യാന്‍ പോലീസ്, രാധികയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും; മലയാള സിനിമയിലെ വെളിപ്പെടുത്തലുകള്‍ തുടരുന്നു

മുകേഷിനെ ചോദ്യം ചെയ്യാന്‍ പോലീസ്, രാധികയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും; മലയാള സിനിമയിലെ വെളിപ്പെടുത്തലുകള്‍ തുടരുന്നു

മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിച്ചേയ്ക്കുമെന്നും എംഎല്‍എയെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സത്യവാങ് മൂലം നല്‍കും
Updated on
2 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗിക - തൊഴില്‍ ചൂഷണ പരാതികളില്‍ നടപടികള്‍ അടുത്തഘട്ടത്തിലേക്ക്. തങ്ങള്‍ നേരിട്ട അനീതികള്‍ തുറന്നുപറഞ്ഞ് കൂടുതല്‍ പേര്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കുന്നത്. സിപിഎം നേതാവും എംഎല്‍എയുമായ മുകേഷിനെ ചോദ്യം ചെയ്യാനുള്ള നടപടികളിക്ക് കടക്കുകയാണ് പോലീസ്. എംഎല്‍എയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുന്ന വേളയില്‍ ജാമ്യം അനുവദിക്കരുത് എന്ന നിലപാട് പോലീസ് സ്വീകരിച്ചേയ്ക്കും. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിച്ചേയ്ക്കുമെന്നും എംഎല്‍എയെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സത്യവാങ് മൂലം നല്‍കുമെന്നാണ് സൂചന. മുകേഷിന് പുറമെ അഡ്വ. ചന്ദ്രശേഖരനും മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നും പോലീസ് ആവശ്യപ്പെടും.

മുകേഷിനെ ചോദ്യം ചെയ്യാന്‍ പോലീസ്, രാധികയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും; മലയാള സിനിമയിലെ വെളിപ്പെടുത്തലുകള്‍ തുടരുന്നു
സംവിധായകന്‍ ഹരിഹരന്‍ അടക്കം 28 പേര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നടി ചാര്‍മിള

ഇന്നലെ, എം മുകേഷിന്റെ വീട്ടില്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിയെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നടന്‍ സിദ്ധിക്കിന് എതിരായ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ പോലീസ് സംഘം തെളിവെടുപ്പ് നടത്തി. പരാതിക്കാരിയ്‌ക്കൊപ്പമാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയത്. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.

തെളിവെടുപ്പ് പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു. ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച നടിയെ കൊച്ചിയിലെ ഫ്‌ളാറ്റിലും ബോള്‍ഗാട്ടി പാലസ് ഹോട്ടലിലും തെളിവെടുപ്പ് നടത്തും. ഇടവേള ബാബുവിന്റെ കലൂരുളള ഫ്‌ലാറ്റില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ മൊഴി. താരസംഘടനയായ അമ്മയുടെ ഓഫീസിലും ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇടവേള ബാബു സിദ്ദിഖ് തുടങ്ങിയവര്‍ക്ക് എതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുകേഷിനെ ചോദ്യം ചെയ്യാന്‍ പോലീസ്, രാധികയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും; മലയാള സിനിമയിലെ വെളിപ്പെടുത്തലുകള്‍ തുടരുന്നു
'പാപം ചെയ്യാത്തവർ പാപികളെ കല്ലെറിയട്ടെ;' ലൈംഗികാതിക്രമ പരാതികൾ വ്യാജം, നിരപരാധിയെന്ന് ജയസൂര്യ

ഒരു മലയാള സിനിമയുടെ സെറ്റില്‍ നടിമാരുടെ ക്യാരവാനില്‍ ക്യാമറ സ്ഥാപിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന നടി രാധികയുടെ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു. വെളിപ്പെടുത്തലിന് പിന്നാലെ ലൈംഗികാരോപണങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക അന്വേഷണ സംഘം രാധികയില്‍ നിന്ന് വിവരങ്ങള്‍ തേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളില്‍ മലയാളികള്‍ക്ക് സുപരിചിതയും നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയുമായ ചാര്‍മിള പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നേക്കും. എഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പരിണയം സിനിമ ചെയ്യുന്ന സമയത്ത് തന്നോട് സംവിധായകന്‍ ഹരിഹരന്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തന്നെയും പരിഗണിച്ചിരുന്നുവെന്നും താന്‍ വഴങ്ങുമോയെന്ന് ഹരിഹരന്‍ നടന്‍ വിഷ്ണുവിനോട് ചോദിച്ചുവെന്നും ഇല്ലെന്ന് അറിയിച്ചതോടെ തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും ചാര്‍മിള പറഞ്ഞു. ഹരിഹരനു പുറമേ നിര്‍മാതാവ് എംപി മോഹനനെതിരേയും നടി ആരോപണം ഉന്നയിച്ചു. അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ താന്‍ രക്ഷപെട്ടുവെന്നും എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അവര്‍ കെണിയില്‍ പെടുത്തിയെന്നും ചാര്‍മിള ആരോപിച്ചു.

logo
The Fourth
www.thefourthnews.in