നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്; ദുബായില്‍ വിളിച്ചുവരുത്തി ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്; ദുബായില്‍ വിളിച്ചുവരുത്തി ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

എറണാകുളം ഊന്നുകല്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
Published on

നടന്‍ നിവിന്‍ പോളിക്കെതിരെയും പീഡനക്കേസ്. എറണാകുളം ഊന്നുകല്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.

കഴിഞ്ഞവർഷം നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തില്‍ കേസില്‍ ആറു പ്രതികളുണ്ട്. നിവിന്‍ കേസില്‍ ആറാം പ്രതിയാണ്.

നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ദുബായില്‍ മറ്റൊരു ജോലി ആവശ്യത്തിന് ദുബായില്‍ എത്തിയപ്പോഴാണ് സംഭവം. മറ്റൊരു വനിത സുഹൃത്താണ് നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ വനിത സുഹൃത്തും മറ്റു നാലു പേരും കേസില്‍ പ്രതികളാണ്. വനിത സുഹൃത്തായ ശ്രേയയാണ് പരാതിക്കാരിയെ നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രേയയാണ് കേസിലെ ഒന്നാംപ്രതി. നിര്‍മാതാവ് സുനില്‍ എ കെയാണ് രണ്ടാം പ്രതി. ഇതുകൂടാതെ, മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്.

logo
The Fourth
www.thefourthnews.in