മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു, മരണം 340, കണ്ടെത്താനുള്ളത് 206 പേരെ

മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു, മരണം 340, കണ്ടെത്താനുള്ളത് 206 പേരെ

കഴിഞ്ഞ ദിവസം മാത്രം 22 മൃതശരീരങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് പുറമെ ശരീര ഭാഗങ്ങളും എത്തിയതായി രക്ഷാസേനാഗംങ്ങൾ പറഞ്ഞിരുന്നു
Published on

വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തേടിയും കാണാതായവരെ അന്വേഷിച്ചും രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക്. ഇതുവരെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 340 ആണ്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുമുണ്ട്. എൻഡിആർഎഫ്, വ്യോമ-നാവിക-കരസേനാ, ഫയർഫോഴ്‌സ്, പോലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം ഏകോപിച്ചാണ് തെരച്ചിൽ നടക്കുന്നത്. കൂടുതൽ വോളന്റീർമാരെ ആവശ്യമുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോഴും കാണാമറയത്ത് 206 പേർ അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 22 മൃതശരീരങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് പുറമെ ശരീര ഭാഗങ്ങളും എത്തിയതായി രക്ഷാസേനാഗംങ്ങൾ പറഞ്ഞിരുന്നു. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും കണ്ടെടുത്തിരുന്നു. ഉരുൾപൊട്ടലിൽ പെട്ട് കിലോമീറ്ററുകളോളം ഒഴുകിയെത്തുന്ന ജീവനറ്റ ശരീരങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ആകെ 146 മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്‌മശാനത്തിൽ സംസ്കരിക്കും.

മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു, മരണം 340, കണ്ടെത്താനുള്ളത് 206 പേരെ
മുണ്ടക്കൈ അപകടസാധ്യത മേഖലയിൽ ഉൾപ്പെടാത്തത് എന്തുകൊണ്ട്? ദുരന്തവ്യാപ്തി കൂടിയതിനു കാരണം അനാസ്ഥയോ?

ആറുമേഖലകളിലായിട്ടായിരിക്കും അഞ്ചാം ദിനം പരിശോധന നടത്തുക. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാകും പ്രധാനമായും രക്ഷാദൗത്യം. ചാലിയാർ, നിലമ്പൂർ, കോഴിക്കോട് എന്നിവിടങ്ങളിലും പരിശോധന ഊർജിതമാക്കും.

അതേസമയം, സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ ശരാശരി 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു, മരണം 340, കണ്ടെത്താനുള്ളത് 206 പേരെ
'ആ തുടിപ്പ് മനുഷ്യ ജീവന്റേതല്ല'; തിരച്ചില്‍ വിഫലം

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

logo
The Fourth
www.thefourthnews.in