വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവര്‍ക്കും പ്രസവാവധിക്ക് അർഹത; നിർണായക ഉത്തരവുമായി രാജസ്ഥാന്‍ ഹൈക്കോടതി

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവര്‍ക്കും പ്രസവാവധിക്ക് അർഹത; നിർണായക ഉത്തരവുമായി രാജസ്ഥാന്‍ ഹൈക്കോടതി

സ്വാഭാവികമായി ഗര്‍ഭം ധരിച്ച് അമ്മയാകുന്നവരെയും വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവരെയും വേര്‍തിരിച്ച് കാണുന്നത് മാതൃത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി

വാടക ഗര്‍ഭധാരണം വഴി അമ്മയാകുന്നവര്‍ക്ക് പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പ്രസവാവധി നിഷേധിച്ചതിനെതിരെ വാടക ഗര്‍ഭധാരണം വഴി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനൂപ് കുമാര്‍ ധാന്‍ദിന്റെ സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. യുവതിക്ക് 180 ദിവസത്തെ പ്രസവാവധി നല്‍കാൻ കോടതി ഉത്തരവിട്ടു.

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവര്‍ക്കും പ്രസവാവധിക്ക് അർഹത; നിർണായക ഉത്തരവുമായി രാജസ്ഥാന്‍ ഹൈക്കോടതി
എംപിമാര്‍ക്കും എംഎല്‍എമാർക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീർപ്പാക്കണം; 7 മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി

വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിനെ ജനിപ്പിച്ചതെന്ന കാരണത്താല്‍ പ്രസവാവധിയില്‍ വിവേചനം കാണിക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവർക്ക് പ്രസവാവധി നിഷേധിക്കുന്നത് മാതൃത്വത്തിനുള്ള അവകാശം നിഷേധിക്കുന്നതാണ്. ഭരണഘടനയുടെ അനുച്ഛദേം 21 എന്നത് മാതൃത്വത്തിനുള്ള അവകാശവും പൂർണ വികാസത്തിനുള്ള കുട്ടിയുടെ അവകാശവും ഉൾപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി. ദത്ത് മാതാവിന് പ്രസവാവധി അനുവദിക്കാമെങ്കിൽ വാടകഗർഭധാരണം വഴി അമ്മയാവുന്നവർക്ക് അത് നൽകാത്തത് വിവേചനമാണെന്നും കോടതി നിരീക്ഷിച്ചു.

'പ്രകൃതിദത്ത മാതാവ്, ജൈവിക മാതാവ്' എന്നിങ്ങനെ വേര്‍തിരിവ് നടത്തുന്നത് സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. വാടക ഗര്‍ഭധാരണ രീതിയിലൂടെ ജനിച്ച ഇരട്ടക്കുട്ടികളെ പരിചരിച്ചതിന് പ്രസവാവധി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി തികച്ചും അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സ്വാഭാവികമായി ഗര്‍ഭം ധരിക്കുന്ന അമ്മയാകുന്നവരെയും വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവരെയും വേര്‍തിരിച്ച് കാണുന്നത് മാതൃത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നവര്‍ക്കും പ്രസവാവധിക്ക് അർഹത; നിർണായക ഉത്തരവുമായി രാജസ്ഥാന്‍ ഹൈക്കോടതി
പലസ്തീന്‍ വിഷയത്തില്‍ 'പുതിയ ഇന്ത്യ'; ആന്റണി ബ്ലിങ്കന്‍ നാളെയെത്തും, എന്താണ് മന്ത്രിതല ചര്‍ച്ചയിലെ പ്രധാന അജണ്ടകള്‍?

ഹര്‍ജിക്കാരിയായ യുവതിയുടെ പ്രസവാവധിക്കുള്ള അപേക്ഷ രാജസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. രാജസ്ഥാന്‍ സര്‍വീസ് ചട്ടം 1958 പ്രകാരം, വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരാകുന്നവര്‍ക്ക് പ്രസവാവധി നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത്തരം കാര്യങ്ങളില്‍ ഉചിതമായ നിയനിര്‍മാണം നടത്താന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in