പാംപ്ലാനി ബിഷപ്പ് അറിയുമോ, ഭരണകൂടത്തിനെതിരെ പോരാടി രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ റോമേരോയെ?

പാംപ്ലാനി ബിഷപ്പ് അറിയുമോ, ഭരണകൂടത്തിനെതിരെ പോരാടി രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ റോമേരോയെ?

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്തി നടത്തിയ പ്രസ്താവന, ബിജെപിയോട് ചേര്‍ന്നുനില്‍ക്കാനുള്ള തങ്ങളുടെ യോഗ്യതയെ ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതിനായിരുന്നു


കേരളത്തിലെ ജനസംഖ്യയില്‍ 18 ശതമാനത്തിലധികമാണ് ക്രിസ്ത്യന്‍ സമൂഹം. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനയും സ്വാധീനവും വളരെ വലുതാണ്. പ്രത്യേകിച്ച് കേരള രാഷ്ട്രീയത്തിലുള്ള സ്വാധീനം.  ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ സഭകള്‍ നല്‍കിയ സംഭാവനകള്‍ നിലനില്‍ക്കുമ്പോഴും കേരളരാഷ്ട്രീയത്തില്‍ സഭകളുടെ ഇടപെടല്‍ പ്രതിലോമകരമാണെന്ന് ചരിത്രം പറഞ്ഞു തരും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട, ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതൃപരമായ പങ്കുവഹിച്ചതില്‍ തുടങ്ങിയതാണ് ഈ സ്വാധീനം. സ്ഥാപിത താല്‍പ്പര്യക്കാരോടും അധികാരവര്‍ഗത്തോടും ഒട്ടിനില്‍ക്കാനുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫ്‌ളക്‌സിബിലിറ്റിയാണ് സഭാ നേതൃത്വം കൈവരിച്ചത്. അങ്ങേയറ്റം വലതുപക്ഷമായ മൂല്യങ്ങള്‍ പേറുമ്പോള്‍ പോലും, ഇടതുപക്ഷത്തെ അനുനയിപ്പിക്കാനും അതേപോലെ ന്യൂനപക്ഷവിരുദ്ധത പ്രത്യയ ശാസ്ത്രമാക്കിയ ബിജെപിയുമായി ചങ്ങാത്തം ചേരാനും സഭയെ ഒരേപോലെ പ്രാപ്തമാക്കുന്നത് സ്ഥാപിത താല്‍പ്പര്യങ്ങളെ ആത്മീയവ്യാപാരമാക്കിയതുമൂലം കൈവന്ന ഫ്ളക്‌സിബിലിറ്റി മൂലമാണ്.

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്തി നടത്തിയ പ്രസ്താവന, ബിജെപിയോട് ചേര്‍ന്നുനില്‍ക്കാനുള്ള തങ്ങളുടെ യോഗ്യതയെ ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. കേരളത്തില്‍ ക്രൈസ്തവ സഭാ നേതാക്കളില്‍ ചിലര്‍ പലപ്പോഴായി നടത്താറുളള വിഭാഗീയ പ്രസ്താവനകളില്‍ കാര്യമായ വിമര്‍ശനം പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാനുള്ള കാരണങ്ങളിലൊന്നും സഭയ്ക്കുള്ള, പല മണ്ഡലങ്ങളിലുമുള്ള സ്വാധീനത്തിന്റെ ഫലവുമാകാം. ക്രൈസ്തവ കുട്ടികളെ, ക്രൈസ്തവ സഭാ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണണമെന്നും നര്‍ക്കോട്ടിക്ക് ജിഹാദും, ലവ് ജിഹാദും നടത്തി ഇസ്ലാമിലേക്ക് മതം മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തമാണെന്നതും അടക്കം എത്രയെത്ര വിഭാഗീയവും അടിസ്ഥാനമില്ലാത്തതുമായ പ്രസ്താവനകളാണ് സഭാ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. നര്‍ക്കോട്ടിക് ജിഹാദ് കേരളത്തില്‍ നടക്കുന്നുവെന്ന് ഒരു തെളിവുമില്ലാതെ ഒരു പുരോഹിതന്‍ പറഞ്ഞശേഷം പിറ്റേദിവസം തന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയത് ആര്‍ എസ് എസ്സിന്റെയോ ബിജെപിയുടെയോ നേതാക്കള്‍ മാത്രമായിരുന്നില്ല, മറിച്ച് ഇടതുപക്ഷ സര്‍ക്കാരിലെ ഒരു മന്ത്രി കൂടിയായിരുന്നുവെന്നത് സഭയെയും അതിന്റെ നേതാക്കളെയും വിമര്‍ശനതീതമായി സംരക്ഷിക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നതെന്നതിന്റെ  തെളിവുകളിലൊന്നാണ്.
കേരളത്തില്‍ മാത്രമല്ല, ലോകത്ത് പലയിടത്തും സഭ ഇങ്ങനയായിരുന്നു.

പള്ളിയുടെ സ്ഥലം ജര്‍മന്‍ സൈനികര്‍ക്ക് നല്‍കുകയും നാസി സൈനികര്‍ക്ക് 'ആത്മീയ' വഴികാണിക്കാന്‍ പുരോഹിതന്മാര്‍ പ്രവര്‍ത്തിച്ചതുമടക്കം പല രീതിയിലും സഭ നാസികളെ അക്കാലത്ത് പിന്തുണച്ചു. വര്‍ഷങ്ങള്‍ക്കുശേഷം 2020 ലാണ് ജര്‍മ്മന്‍ കൗണ്‍സില്‍ ഓഫ് കാത്തലിക്ക് ബിഷപ്‌സ് ഇതില്‍ കുറ്റസമ്മതം നടത്തിയത്. ദേശീയതയിലുള്ള വിശ്വാസവും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും കാരണം ജര്‍മനിയിലെ ബിഷപ്പുമാര്‍ നാസികളെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് ജര്‍മന്‍ കൗണ്‍സില്‍ ഓഫ്  കാത്തലിക്ക് ബിഷപ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ സമ്മതിച്ചത്.
സഭാ നേതാക്കൾ ഹിറ്റ്ലറോടൊപ്പം
സഭാ നേതാക്കൾ ഹിറ്റ്ലറോടൊപ്പം

അധികാരത്തോട് ചേര്‍ന്നുനില്‍ക്കാനുള്ള സഭയുടെ താല്‍പ്പര്യം ഹിറ്റ്ലറുടെ കാലത്ത് ജര്‍മനിയില്‍ കണ്ടതാണ്. ഹിറ്റ്‌ലറുടെ ആദ്യകാലത്ത് ചില പുരോഹിതന്മാര്‍ നാസി പാര്‍ട്ടിയില്‍ കാത്തോലിക്കര്‍ ചേരുന്നതിനെ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് ആ എതിര്‍പ്പ് പൂര്‍ണമായി ഇല്ലാതാവുകയും ഹിറ്റ്‌ലര്‍ക്ക് പിന്തുണയുമായി  കത്തോലിക്കാ സഭ രംഗത്തുവരികയും ചെയ്യുകയായിരുന്നു. പള്ളിയുടെ സ്ഥലം ജര്‍മന്‍ സൈനികര്‍ക്ക് നല്‍കുകയും നാസി സൈനികര്‍ക്ക് 'ആത്മീയ' വഴികാണിക്കാന്‍ പുരോഹിതന്മാര്‍ പ്രവര്‍ത്തിച്ചതുമടക്കം പല രീതിയിലും സഭ നാസികളെ അക്കാലത്ത് പിന്തുണച്ചു. വര്‍ഷങ്ങള്‍ക്കുശേഷം 2020 ലാണ് ജര്‍മന്‍ കൗണ്‍സില്‍ ഓഫ് കാത്തലിക്ക് ബിഷപ്‌സ് ഇതില്‍ കുറ്റസമ്മതം നടത്തിയത്. ദേശീയതയിലുള്ള വിശ്വാസവും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും കാരണം ജര്‍മനിയിലെ ബിഷപ്പുമാര്‍ നാസികളെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് ജര്‍മ്മന്‍ കൗണ്‍സില്‍ ഓഫ്  കാത്തലിക്ക് ബിഷപ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ സമ്മതിച്ചത്. നാസിഭരണകാലത്തെ പിന്തുണച്ച ക്രൈസ്തവ സഭയുടെ പാരമ്പര്യവും ഓര്‍മകളുമാണ് കേരളത്തിലെ സഭാ നേതാക്കളെ നയിച്ചുകൊണ്ടിരിക്കുന്നത്.

എത്രയൊക്കെ അരമനകളില്‍ ചെന്ന് കൈമമുത്തിയാലും ബിഷപ്പുമാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അടിസ്ഥാനപരമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത മാറ്റിയെടുക്കാന്‍ സിപിഎം നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ സഭ ചരിത്രത്തെ പിന്‍പറ്റുന്നവരോട് സ്റ്റാന്‍ സ്വാമിയെക്കുറിച്ചോ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കളെക്കുറിച്ചോ ചോദിച്ചിട്ട് കാര്യമില്ല. പക്ഷെ ചരിത്രവും വസ്തുതകളും സ്ഥാപിതതാല്‍പ്പര്യക്കാരുടെ 'തിരഞ്ഞെടുത്ത ഓര്‍മകളില്‍'  മാത്രം നിലനില്‍ക്കുന്നതല്ല. അതുകൊണ്ട്, 2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപെട്ടവനാക്കിയ സാന്‍ സാല്‍വദോറിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഓസ്‌കാര്‍ റോമാറോയെക്കുറിച്ച് പറയേണ്ടിവരുന്നത്. ബിഷപ്പ് പാംപ്ലാനിയുടെ യുക്തിയനുസരിച്ച് ആര്‍ച്ച് ബിഷപ് ഓസ്‌കാര്‍ റൊമേരോ മറ്റുളളവരുടെ കാര്യത്തില്‍ ഇടപെട്ട് മരിച്ചുപോയ ഒരാളായിരിക്കും.

'മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട്' മരിച്ച ഓസ്‌കാര്‍ റൊമേരോയെ വാഴ്ത്തപ്പെട്ടവനാക്കുന്നത് തടയാന്‍ ലാറ്റിനമേരിക്കയിലെ പാംപ്ലാനിയ്ക്ക് സമന്മാരായ നിരവധി ബിഷപ്പുമാര്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചതും പിന്നീട് വിശുദ്ധനാക്കിയതും
ഓസ്കാർ റോമേറോ
ഓസ്കാർ റോമേറോ

'മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട്' മരിച്ച ഓസ്‌കാര്‍ റൊമേരോയെ വാഴ്ത്തപ്പെട്ടവനാക്കുന്നത് തടയാന്‍ ലാറ്റിനമേരിക്കയിലെ പാംപ്ലാനിയ്ക്ക് സമന്മാരായ നിരവധി ബിഷപ്പുമാര്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചതും പിന്നീട് വിശുദ്ധനാക്കിയതും. അദ്ദേഹം 'മറ്റുള്ളവരുടെ കാര്യ'ത്തില്‍ എങ്ങനെയൊക്കെയാണ് ഇടപെട്ടതെന്ന് പാംപ്ലാനിമാരുടെയും നര്‍ക്കോട്ടിക്ക് ജിഹാദ് കണ്ടെത്തിയ ജോസഫ് കല്ലറങ്ങാട്ടന്മാരുടെയും കാലത്ത് ഓര്‍മപ്പെടുത്തുന്നത് നല്ലതാണ്. എല്‍ സാല്‍വദോറില്‍ അമേരിക്കന്‍ സഹായത്തോടെ പട്ടാള അട്ടിമറി നടന്നപ്പോള്‍ അവിടെ ബിഷപ്പായിരുന്നു റൊമേരോ. പിന്നിടുണ്ടായ ആഭ്യന്തര കലാപത്തില്‍ പട്ടാളക്കാര്‍ നിരവധി സാധാരണക്കാരെയാണ് കൊലപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ നിലപാടായിരുന്ന റോമേരോ സ്വീകരിച്ചത്.

മനുഷ്യരെ കൊല്ലുന്ന, പട്ടിണിയ്ക്കിടുന്ന വ്യവസ്ഥയ്‌ക്കെതിരെ പ്രതികരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് അന്ന് ലാറ്റിനമേരിക്കയില്‍ പ്രബലമായ വിമോചന ദൈവശാസ്ത്രം കൂടിയായിരിക്കാം. വ്യവസ്ഥയെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ രാജ്യത്തെ ദരിദ്രര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. 1970 കളുടെ അവസാനം എല്‍ സാല്‍വദോറിലെ വലതു പക്ഷ സര്‍ക്കാറിനെ എതിര്‍ത്ത ദരിദ്രരായ ജനങ്ങളെ ഭരണകൂടത്തിന്റെ കൊലയാളി സംഘങ്ങള്‍ കൊന്നൊടുക്കുമ്പോഴായിരുന്നു റോമേരോ ഇത്തരമൊരു നിലപാടെടുത്തത്. കൊല്ലപ്പെടുന്നതിന് മുമ്പ് നടത്തിയ പ്രബോധനത്തില്‍ അദ്ദേഹം പട്ടാളഭരണകൂടത്തോട് ഇങ്ങനെ പറഞ്ഞു,'' ദൈവത്തിന്റെ പേരില്‍ ഞാൻ ആവശ്യപ്പെടുന്നു, ഓരോ ദിവസവും കൂടുതല്‍ ശബ്ദത്തില്‍ ഉയരുന്ന, ദരിദ്രരായ മനുഷ്യരുടെ വേദന നിറഞ്ഞ ശബ്ദത്തിന്റെ പേരില്‍, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു, ഈ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണം.'' ഇങ്ങനെ പറഞ്ഞുകഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പള്ളിയില്‍ വെടിയേറ്റുമരിച്ചത്. പിന്നീട് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്നത്തെ പട്ടാളഭരണകൂടമാണ് കൊലപാതകം ആസുത്രണം ചെയ്‌തെതന്ന് മനസ്സിലായി. 2010 ൽ സാൽവദോർ റൊമേരോയുടെ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

സാമുഹ്യമാറ്റത്തിനും ദരിദ്ര്യത്തില്‍നിന്നും ദുരിതത്തില്‍നിന്നുമുള്ള മോചനത്തിനും ഉപകരിക്കുന്നതാവണം ആത്മീയതയെന്ന് കരുതിയവരെ മനസ്സിലാക്കാന്‍, റബ്ബറിന് 300 രൂപയാക്കിയാല്‍ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്ര വക്താക്കള്‍ക്ക് എം പിയെ തരാമെന്നും നാഗ്പൂരില്‍നിന്ന് വിവരങ്ങള്‍ കിട്ടിയാല്‍ ഇവിടെ പലതും നടക്കുമെന്നും പറയുന്ന കൂട്ടര്‍ക്ക് കഴിയണമെന്നില്ല.  ലാറ്റിനമേരിക്കയില്‍ പ്രബലമായിരുന്ന വിമോചന ദൈവശാസ്ത്ര ചിന്തയെ മാത്രമല്ല, ഇവിടെ ജീവിച്ച എം എം തോമസിനെയോ ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പനെയോ ബിഷപ്പ് പൗലോസ് മാര്‍ പൗലോസിനെയോ ഒന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അവര്‍ ബിജെപിയ്ക്ക് എം പിമാരെ ഉണ്ടാക്കാനുള്ള ആത്മീയവ്യാപാരങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്.

logo
The Fourth
www.thefourthnews.in