ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്; ആന്‍സി സോജന് സ്വര്‍ണം
റാഞ്ചി ബിര്‍സാ മുണ്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന 26-ാമത് ദേശീയ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജനു സ്വര്‍ണം. ഇന്നു നടന്ന ഫൈനലില്‍ 6.56 മീറ്റര്‍ താണ്ടിയാണ് ആന്‍സി പൊന്നണിഞ്ഞത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു മലയാളി താരത്തിന്റേത്.
14 താരങ്ങള്‍ മത്സരിച്ച ഫൈനലില്‍ ആന്‍സിക്കു പിന്നില്‍ 6.31 മീറ്റര്‍ ചാടി തമിഴ്‌നാടിന്റെ ജി. കാര്‍ത്തിക വെള്ളി നേടിയപ്പോള്‍ കേരളത്തിനു തന്നെയാണ് വെങ്കലവും. 6.30 മീറ്റര്‍ താണ്ടിയ മലയാളി താരം നയന ജയിംസാണ് വെങ്കലമണിഞ്ഞത്. ഫൈനലില്‍ മത്സരിച്ച രണ്ടു മലയാളി താരങ്ങളും മെഡല്‍പ്പട്ടികയില്‍ ഇടംപിടിച്ചെന്നത് കേരളത്തിന് അഭിമാനമായി.
മീറ്റിന്റെ അവസാന ദിനമായ ഇന്ന് വനിതകളുടെ ഹൈജമ്പിലും കേരളത്തിനു മെഡല്‍ ലഭിച്ചു. ഫൈനലില്‍ 1.80 മീറ്റര്‍ ചാടി ഹരിയാന താരം റുബീന യാദവ് സ്വര്‍ണം നേടിയപ്പോള്‍ 1.76 മീറ്റര്‍ കണ്ടെത്തിയ മലയാളി താരം എയ്ഞ്ചല്‍ പി. ദേവസ്യ വെള്ളി നേടി. 1.76 മീറ്ററില്‍ യു.പിയുടെ ഖ്യാതി മാഥൂറിനാണ് വെങ്കലം.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലും മലയാളിത്തിളക്കം കണ്ടു. ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിനാണ്. ഫൈനലില്‍ ലോക അത്‌ലറ്റിക് മീറ്റ് വെള്ളി മെഡല്‍ ജേതാവ് അബ്ദുള്ള അബൂബക്കര്‍ 16.76 മീറ്റര്‍ ചാടടി സ്വര്‍ണം കേരളത്തിലേക്ക് എത്തിച്ചപ്പോള്‍ 16.44 യു. കാര്‍ത്തിക്ക് വെള്ളിയണിഞ്ഞു. തമിഴ്‌നാടിന്റെ മുഹമ്മദ് സലാഹുദ്ദീനാണ് വെങ്കലം, ഉയരം 16.03 മീറ്റര്‍.