CWC2023 | വാംഖഡയില്‍ ഇംഗ്ലണ്ട് മർദനം; ദക്ഷിണാഫ്രിക്ക 399-7

CWC2023 | വാംഖഡയില്‍ ഇംഗ്ലണ്ട് മർദനം; ദക്ഷിണാഫ്രിക്ക 399-7

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്ലാസന്‍ ശതകവും മൂന്ന് താരങ്ങള്‍ അർദ്ധ സെഞ്ചുറിയും നേടി

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും ബാറ്റിങ് വിരുന്നൊരുക്കി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 399 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്. ഹെന്‍റിച്ച് ക്ലാസന്‍ (109), റീസ ഹെന്‍ഡ്രിക്സ് (85), മാർക്കൊ യാന്‍സണ്‍ (75), റസി വാന്‍ ഡെർ ഡൂസന്‍ (60) എന്നിവരുടെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്.

രണ്ടാം പന്തില്‍ ഫോമിലുള്ള ക്വിന്റണ്‍ ഡി കോക്കിനെ ഇംഗ്ലണ്ട് ഗംഭീരമായി തുടങ്ങി. പക്ഷെ പിന്നീട് ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഓരോ ബാറ്റർമാരും ബാറ്റിങ് വിക്കറ്റിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ചായിരുന്നു ബാറ്റ് വീശിയത്. റീസ ഹെന്‍ഡ്രിക്സും റസി വാന്‍ ഡെർ ഡൂസനും ചേർന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സ് ചേർത്ത് കൂറ്റന്‍ സ്കോറിലേക്കുള്ള വഴിയൊരുക്കി.

CWC2023 | വാംഖഡയില്‍ ഇംഗ്ലണ്ട് മർദനം; ദക്ഷിണാഫ്രിക്ക 399-7
'ബാലൻസ്' തെറ്റിയിട്ടും മേൽ'കൈ' വിടാതെ

61 പന്തില്‍ 60 റണ്‍സെടുത്ത വാന്‍ ഡെർ ഡൂസനെ മടക്കി ആദില്‍ റഷീദാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വരള്‍ച്ചയ്ക്ക് അറുതി വരുത്തിയത്. ഡൂസന്റെ വിക്കറ്റിലും ഹെന്‍ഡ്രിക്സിന്റെ ബാറ്റിലെ റണ്ണൊഴുക്ക് തടയാനായില്ല. മൂന്നാമനായി മടങ്ങുമ്പോള്‍ 75 പന്തില്‍ 85 റണ്‍സായിരുന്നു താരം നേടിയത്. ഒന്‍പത് ഫോറും മൂന്ന് സിക്സും പിറന്ന ഇന്നിങ്സ് അവസാനിപ്പിച്ചതും ആദില്‍ റഷീദായിരുന്നു.

എയിഡന്‍ മാർക്രം 42 റണ്‍സുമായും തിളങ്ങി. ഹെന്‍റിച്ച് ക്ലാസന്‍ നിലയുറപ്പിച്ചതോടെയായിരുന്നു പ്രോട്ടിയാസ് സ്കോറിന് കുതിപ്പുണ്ടായത്. ഒപ്പം മാർക്കൊ യാന്‍സണും ചേർന്നതോടെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലര്‍ നിസഹായനായി. ക്ലാസനും യാന്‍സണും അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. 61 പന്തില്‍ ക്ലാസന്‍ മൂന്നക്കം കടക്കുകയും ചെയ്തു.

CWC2023 | വാംഖഡയില്‍ ഇംഗ്ലണ്ട് മർദനം; ദക്ഷിണാഫ്രിക്ക 399-7
CWC2023 | രക്ഷകരായി സിബ്രാന്‍ഡും വാന്‍ ബീക്കും; നെതർലന്‍ഡ്സിനെതിരെ ശ്രീലങ്കയ്ക്ക് 263 റണ്‍സ് വിജയലക്ഷ്യം

151 റണ്‍സാണ് ക്ലാസന്‍ - യാന്‍സണ്‍ സഖ്യം കൂട്ടിച്ചേർത്തത്. അവസാന ഓവറിലാണ് ക്ലാസന്‍ പുറത്തായത്. 67 പന്തില്‍ 12 ഫോറും 12 ഫോറും നാല് സിക്സും വലം കയ്യന്‍ ബാറ്റർ നേടി. അവസാന ഓവറില്‍ ബൗണ്ടറികള്‍ നേടാനാകാതെ പോയതും രണ്ട് വിക്കറ്റ് വീണതും 400 റണ്‍സ് സ്കോറെത്തുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in