പരുക്കേറ്റ ഹാര്‍ദിക് പുറത്ത്; ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തിരിച്ചടി

പരുക്കേറ്റ ഹാര്‍ദിക് പുറത്ത്; ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തിരിച്ചടി

ഹാര്‍ദ്ദിക്കിനു പകരം കര്‍ണാടക യുവതാരം പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തിരിച്ചടി. ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉണ്ടാകില്ല. ഒരാഴ്ച മുമ്പ് ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെ പരുക്കേറ്റ ഹാര്‍ദ്ദിക്കിന് പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കാലതാമസമെടുക്കുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനം.

ഹാര്‍ദ്ദിക്കിനു പകരം കര്‍ണാടക യുവതാരം പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തിനു മുമ്പ് പ്രസിദ്ധ് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in