പൂനെയില്‍ കളിപിടിച്ച് കിവികള്‍; ലീഡ് 300 കടന്നു, അത്ഭുതം കാത്ത് ഇന്ത്യ

പൂനെയില്‍ കളിപിടിച്ച് കിവികള്‍; ലീഡ് 300 കടന്നു, അത്ഭുതം കാത്ത് ഇന്ത്യ

86 റണ്‍സെടുത്ത ക്യാപ്റ്റൻ ടോം ലാഥമാണ് കിവീസിനായി രണ്ടാം ദിനം ബാറ്റിങ്ങില്‍ തിളങ്ങിയത്
Updated on
1 min read

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ആധിപത്യം സ്ഥാപിച്ച് ന്യൂസിലൻഡ്. ഇന്ത്യയ്ക്കെതിരെ 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് നേടിയ സന്ദർശകർ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 198-ന് അഞ്ച്‌ എന്ന നിലയിലാണ്. ഇതോടെ ന്യൂസിലൻഡിന്റെ ലീഡ് 300 കടന്നു. 86 റണ്‍സെടുത്ത ക്യാപ്റ്റൻ ടോം ലാഥമാണ് കിവീസിനായി രണ്ടാം ദിനം തിളങ്ങിയത്. ആതിഥേയർക്കായി വാഷിങ്ടണ്‍ സുന്ദർ നാല് വിക്കറ്റെടുത്തു. ടോം ബ്ലണ്ടല്‍ (30), ഗ്ലെൻ ഫിലിപ്‌സ് (9) എന്നിവരാണ് ന്യൂസിലൻഡിനായി ക്രീസില്‍.

103 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ന്യൂസിലൻഡിന് വിക്കറ്റില്‍ നിന്ന് ഇന്ത്യ നേരിട്ട തിരിച്ചടിയുണ്ടായില്ല. മോശം ഷോട്ട് സെലക്ഷനാണ് ഇന്ത്യയ്ക്ക് വിനയായതെന്ന് വ്യക്തമാക്കുന്നതായിരുന്നു ന്യൂസിലൻഡിന്റെ ബാറ്റിങ്. ക്യാപ്റ്റൻ ടോം ലാഥം മുന്നില്‍ നിന്ന് നയിച്ചതോടെ ന്യൂസിലൻഡ് ലീഡ് അനായാസം ഉയർത്തി. ലാഥം ഒഴികെയുള്ള ബാറ്റർമാർക്ക് അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാൻ സാധിച്ചിരുന്നില്ലെങ്കിലും കൂട്ടുകെട്ടുകളുണ്ടാക്കാനായി.

പൂനെയില്‍ കളിപിടിച്ച് കിവികള്‍; ലീഡ് 300 കടന്നു, അത്ഭുതം കാത്ത് ഇന്ത്യ
പൂനെയില്‍ കറങ്ങിവീണ് ഇന്ത്യ; 156 റണ്‍സിന് പുറത്ത്, ന്യൂസിലൻഡിന് 103 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

ഡെവോണ്‍ കോണ്‍വെ (17), വില്‍ യങ് (23), രച്ചിൻ രവീന്ദ്ര (9) എന്നിവർ മടങ്ങിയതോടെ 89-3 എന്നസ്കോറിലേക്ക് ന്യൂസിലൻഡ് വീണിരുന്നു. ഡാരില്‍ മിച്ചലിനെ (18) കൂട്ടുപിടിച്ച് ലാഥം പെട്ടെന്നുള്ള തിരിച്ചടിയില്‍ നിന്ന് കിവികളെ കരകയറ്റി. മിച്ചല്‍ മടങ്ങിയതിന് ശേഷം എത്തിയ ബ്ലണ്ടലും ലാഥത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്. അഞ്ചാം വിക്കറ്റില്‍ സഖ്യം 60 റണ്‍സാണ് ചേർത്തത്. ലാഥത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി വാഷിങ്ടണ്‍ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ പൂനെയില്‍ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 156 റണ്‍സിന് പുറത്തായി. ഇതോടെ ന്യൂസിലൻഡിന് 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുനേടാനും സാധിച്ചു.

ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്നറാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്‌മാൻ ഗില്‍ (30), യശസ്വി ജയ്‌സ്വാള്‍ (30) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

logo
The Fourth
www.thefourthnews.in