വാങ്ക്ഡേയില്‍ ടോസ് നേടി ഗുജറാത്ത്;  മുംബൈയെ ബാറ്റിങ്ങിനയച്ചു

വാങ്ക്ഡേയില്‍ ടോസ് നേടി ഗുജറാത്ത്; മുംബൈയെ ബാറ്റിങ്ങിനയച്ചു

വാങ്ക്ഡേയില്‍ ജയിച്ചാല്‍ ഔദ്യോഗികമായി പ്ലേ ഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറും
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാങ്ക്‌ഡേയില്‍ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയച്ചു. ടോസ് നഷ്ടപ്പെട്ടത് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാണ്. ഇരു ടീമുകളും പ്ലേയിങ് ഇലവനില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹാര്‍ദ്ദിക്കും സംഘവും ഏറെക്കുറേ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഇതില്‍ ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് ഔദ്യോഗികമായി കടക്കുന്ന ആദ്യ ടീമായി ടൈറ്റന്‍സ് മാറും. ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്ക് രാജസ്ഥാനെ പിന്തള്ളി വീണ്ടും മൂന്നാം സ്ഥാനത്തേക്ക് എത്താം.

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും സംഘത്തിനുമെതിരെ കളിക്കാനിറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ജയത്തില്‍ മാത്രമാണ് കണ്ണ് വയ്ക്കുന്നത്. പ്ലേ ഓഫിലേക്കുള്ള ഓട്ടം മുറുകുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. അതേ സമയം മുംബൈ ആണ് ജയിക്കുന്നതെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്ക് കനത്ത പ്രഹരമാകും.

ജസ്പ്രീത് ബുമ്രക്ക് പിന്നാലെ ജോഫ്ര ആര്‍ച്ചര്‍ കൂടി മടങ്ങിയതോടെ പേസ് നിരയുടെ മുനയൊടിഞ്ഞത് മുംബൈയ്ക്ക് ആശങ്കയാണ്

രോഹിത് ശര്‍മ നയിക്കുന്ന ടീം 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ മുംബൈയ്ക്ക് ജയം നിര്‍ണായകമാണ്. ജസ്പ്രീത് ബുമ്രക്ക് പിന്നാലെ ജോഫ്ര ആര്‍ച്ചര്‍ കൂടി മടങ്ങിയതോടെ പേസ് നിരയുടെ മുനയൊടിഞ്ഞത് മുംബൈയ്ക്ക് ആശങ്കയാണ്. കൂടാതെ നായകന്‍ രോഹിത് ശര്‍മയുടെ റണ്‍ വരള്‍ച്ചയും ടീമിനെ ബാധിക്കും.

ഈ സീസണിന്റെ തുടക്കത്തില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് 55 റണ്‍സിന് ജയിച്ചിരുന്നു. ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്ന മുംബൈയ്ക്ക് എതിരാളികളോട് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇത്.

മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ, രോഹിത് ശർമ്മ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ക്രിസ് ജോർദാൻ, വിഷ്ണു വിനോദ്, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, കുമാർ കാർത്തികേയ

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, അഭിനവ് മനോഹർ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷാമി, അൽസാരി ജോസഫ്, നൂർ അഹമ്മദ് 

logo
The Fourth
www.thefourthnews.in