പരിശീലകനെ മാറ്റി നോര്‍ത്ത് ഈസ്റ്റ്; പുതിയ സീസണില്‍ സ്പാനിഷ് കോച്ച്

പരിശീലകനെ മാറ്റി നോര്‍ത്ത് ഈസ്റ്റ്; പുതിയ സീസണില്‍ സ്പാനിഷ് കോച്ച്

അന്‍പത്തിനാലുകാരനായ ബെനാലി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വ്യത്യസ്ത ടീമിനെ പരിശീലിപ്പിച്ചു പരിചയസമ്പത്തുള്ളയാളാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് നോര്‍ത്ത് യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിച്ചു. സ്പാനിഷുകാരനായ യുവാന്‍ പെഡ്രോ ബെനാലിയാണ് അവരുടെ പുതിയ പരിശീലകന്‍. രണ്ടു വര്‍ഷത്തെ കരാറിലാണ് ബെനാലിയെയാണ് നോര്‍ത്ത് ഈസ്റ്റ് പാളയത്തിലെത്തിച്ചത്.

അന്‍പത്തിനാലുകാരനായ ബെനാലി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വ്യത്യസ്ത ടീമിനെ പരിശീലിപ്പിച്ചു പരിചയസമ്പത്തുള്ളയാളാണ്. ഫിന്‍ലന്‍ഡ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ടെക്‌നിക്കല്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ മൊര്‍ോക്കന്‍ ക്ലബ് ഇത്തിഹാദ് ടാംഗറിന്റെ കോച്ച് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ ജാപ്പനനീസ് ക്ലബ് വിസെല്‍ കോബെയുടെ പരിശീലക സ്ഥാനം വഹിച്ചിട്ടുണ്ട്. കോബെയ്ക്ക് ജപ്പാന്‍ ജെ ലീഗിലേക്ക് പ്രവേശനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകനാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in