സഞ്ജു പ്ലേ ഓഫ് കാണുമോ?; രാജസ്ഥാന്റെ ആയുസ് ഇനി മുംബൈയുടേയും ബാംഗ്ലൂരിന്റെയും കൈകളില്‍

സഞ്ജു പ്ലേ ഓഫ് കാണുമോ?; രാജസ്ഥാന്റെ ആയുസ് ഇനി മുംബൈയുടേയും ബാംഗ്ലൂരിന്റെയും കൈകളില്‍

മത്സരങ്ങളെല്ലാം അവസാനിച്ച രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലേക്ക് കടക്കാന്‍ മുംബൈയുടേയും ബാംഗ്ലൂരിൻ്റെയും മത്സര ഫലങ്ങളെ ആശ്രയിക്കണം

ഐപിഎല്‍ പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. ലീഗ് ഘട്ടത്തില്‍ ഇനി രണ്ട് മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് വൈകുന്നേരം 3.30 ന് മുംബൈ ഇന്ത്യന്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും, 7.30 ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് അവസാന പോരാട്ടം.

ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജൈന്റ്സ് എന്നീ ടീമുകളാണ് നിലവില്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചത്. നാലാമത്തെ സ്ലോട്ടിലേക്ക് പിടിമുറുക്കാന്‍ ഇനി മൂന്ന് ടീമുകളാണ് മത്സര രംഗത്തുള്ളത്. മുംബൈയെയും ബാംഗ്ലൂരിനെയും സംബന്ധിച്ചെടുത്തോളം അവരുടെ വിധി നിര്‍ണയിക്കുന്നത് അവരാണ്. എന്നാല്‍ മത്സരങ്ങളെല്ലാം അവസാനിച്ച രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലേക്ക് കടക്കാന്‍ ഇന്നത്തെ മത്സര ഫലങ്ങളെ ആശ്രയിക്കണം.

സഞ്ജു പ്ലേ ഓഫ് കാണുമോ?; രാജസ്ഥാന്റെ ആയുസ് ഇനി മുംബൈയുടേയും ബാംഗ്ലൂരിന്റെയും കൈകളില്‍
ഐപിഎല്‍ 2023 പ്ലേ ഓഫ് റേസ്: ആര് നേടും? ആര് വീഴും?

രാജസ്ഥാനം സാധ്യതകളും-

പ്ലേ ഓഫിലേക്ക് കടക്കാന്‍ വളരെ നേരിയ സാധ്യത മാത്രമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് മുന്നിലുള്ളത്. ഈ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഭൂരിഭാഗം ആളുകളും പ്ലേ ഓഫിലെത്തുമെന്ന് പ്രവചിച്ച ടീമാണ് രാജസ്ഥാന്‍. തുടക്കത്തില്‍ രാജസ്ഥാനും അതേ ഓളമുണ്ടാക്കി, എന്നാല്‍ കുറച്ചു മത്സരങ്ങള്‍ക്ക് ശേഷം ടീം തകരുന്ന കാഴ്ചയാണ് കണ്ടത്. ഇനി രണ്ടേ രണ്ട് കാര്യങ്ങള്‍ നടന്നാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫിന്റെ പടി ചവിട്ടാന്‍ സാധിക്കൂ.

പ്ലേ ഓഫിലേക്ക് കടക്കാന്‍ വളരെ നേരിയ സാധ്യത മാത്രമാണ് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് മുന്നിലുള്ളത്

  1. ആദ്യ മത്സരത്തില്‍ മുംബൈയും രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരും പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ രാജസ്ഥാന് അനുകൂലമാകും.

  2. ഹൈദരബാദുമായുള്ള മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടാല്‍ അവരേക്കാള്‍ മികച്ച റണ്‍ റേറ്റുള്ള രാജസ്ഥാന് അത് ആശ്വാസമാകും.

അതുകൊണ്ട് മാത്രം കാര്യമായില്ല, അവസാന മത്സരത്തില്‍ ഗുജറാത്ത്, ബാംഗ്ലൂരിനെയും തോല്‍പ്പിക്കണം. നിലവില്‍ രാജസ്ഥാന്റെ റണ്‍റേറ്റ് ബാംഗ്ലൂരിനേക്കാള്‍ കുറവായതിനാല്‍ അവര്‍ ഗുജറാത്തിനോട് ആറോ അതിലധികമോ റണ്‍സിന് തോറ്റാലാകും രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്‌നം പൂവണിയുക.

ഈ മൂന്ന് ടീമുകളില്‍ പ്ലേ ഓഫ് സാധ്യത കൂടുതലുള്ളത് ബാംഗ്ലൂരിനാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ വമ്പന്‍ വിജയങ്ങള്‍ ബാംഗ്ലൂരിന് മികച്ച റണ്‍ റേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഗുജറാത്തിനോടുള്ള ജയം അവരെ പ്ലേ ഓഫിലെത്തിക്കും. പ്ലേ ഓഫ് ലക്ഷ്യമിടുന്ന ബാംഗ്ലൂരിന് മുന്നിലുള്ള വലിയ കടമ്പ മുംബൈയാണ്. ഗുജറാത്തിനോട് തോല്‍വിയാണ് ഫലമെങ്കില്‍ ബാംഗ്ലൂരിനെ മറികടന്ന് മുംബൈ അവസാന നാലിലേക്കെത്തും.

ഈ മൂന്ന് ടീമുകളില്‍ പ്ലേ ഓഫ് സാധ്യത കൂടുതലുള്ളത് ബാംഗ്ലൂരിനാണ്

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനോടേറ്റ തോല്‍വിയാണ് മുംബൈയുടെ സാധ്യത തുലാസിലാക്കിയത്. കുറഞ്ഞ റണ്‍റേറ്റ് മുംബൈയ്ക്ക് വലിയ ആശങ്കയാണ്. ഇന്ന് ഹൈദരാബാദിനോടുള്ള മത്സരത്തില്‍ ജയം മാത്രമാണ് മുംബൈയുടെ ലക്ഷ്യം. പ്ലേ ഓഫ് കാണണമെങ്കില്‍ അവര്‍ക്ക് ബാംഗ്ലൂരിന്റെ മത്സരഫലത്തെ കൂടി പരിഗണിക്കണം. അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍,ഗുജറാത്തിനോട് പരാജയപ്പെട്ടാലേ ഭാഗ്യം മുംബൈയെ തുണയ്ക്കുകയുള്ളു. മുംബൈയ്ക്ക് ഹൈദരബാദിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ആ പ്രതിസന്ധിയെയും തരണം ചെയ്യാം. എന്നാല്‍ ഇരു ടീമുകളും പരാജയപ്പെടുകയാണെങ്കില്‍ ബാംഗ്ലൂരിനേക്കാള്‍ കുറഞ്ഞ റണ്‍റേറ്റുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് കാണാതെ പുറത്തേക്ക് പോകേണ്ടി വരും.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in