പേജ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ വീഡിയോ കാണാം; ട്വിറ്ററില്‍  സവിശേഷ ഫീച്ചറുകള്‍ ഉടൻ

പേജ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ വീഡിയോ കാണാം; ട്വിറ്ററില്‍ സവിശേഷ ഫീച്ചറുകള്‍ ഉടൻ

15 സെക്കന്റ് വരെ ഫോർവേഡ് ചെയ്തുകാണാം. 15 സെക്കന്റ് പിന്നിലേക്കും വീഡിയോ പ്ലേ ചെയ്ത് കാണാനുള്ള ഓപ്ഷനായിരിക്കും ഉണ്ടാകുക

ട്വിറ്ററില്‍ കൂടുതല്‍ സവിശേഷ ഫീച്ചറുകള്‍ കൊണ്ടുവരുന്നതായി സിഇഒ ഇലോണ്‍ മസ്‌ക്. ഇനി മുതല്‍ യൂട്യൂബിന് സമാനമായ രീതിയില്‍ വീഡിയോ മുന്നിലേക്കും പുറകിലേക്കും പ്ലേ ചെയ്ത് കാണാന്‍ സാധിക്കും. ഒപ്പം പേജ് സ്‌ക്രോള്‍ ചെയ്യുന്ന അതേ സമയം തന്നെ വീഡിയോ കാണാനുള്ള പുതിയ സംവിധാനവും ഉടന്‍ വരുമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്.

ട്വിറ്റര്‍ പേജ് സ്‌ക്രോള്‍ ചെയ്യുന്ന അതേസമയത്ത് വീഡിയോ കാണുന്നതിനുള്ള പുതിയ സംവിധാനവും ഉടന്‍ വരുമെന്ന് മസ്‌ക്

15 സെക്കന്റ് വരെ ഫോർവേഡ് ചെയ്തുകാണാം. 15 സെക്കന്റ് പിന്നിലേക്കും വീഡിയോ പ്ലേ ചെയ്ത് കാണാനുള്ള ഓപ്ഷനായിരിക്കും ഉണ്ടാകുക. ഇത് അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരുമെന്നാണ് ഉപയോക്താവിന് നല്‍കിയ മറുപടിയില്‍ മസ്‌ക് വ്യക്തമാക്കിയിട്ടുള്ളത്. ഒപ്പം ട്വിറ്റര്‍ പേജ് സ്‌ക്രോള്‍ ചെയ്യുന്ന അതേസമയത്ത് തന്നെ വീഡിയോ കാണുന്നതിനുള്ള പുതിയ സംവിധാനവും ഉടന്‍ വരുമെന്ന് മസ്‌ക് അറിയിച്ചു.

പേജ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ വീഡിയോ കാണാം; ട്വിറ്ററില്‍  സവിശേഷ ഫീച്ചറുകള്‍ ഉടൻ
പണി വാട്സ്ആപ്പിന്, മുഖം മിനുക്കാന്‍ ട്വിറ്റര്‍; കോളുകള്‍ക്കും, എന്‍ക്രിപ്റ്റഡ് സന്ദേശങ്ങൾക്കും സൗകര്യം ഒരുക്കുന്നു

പുതിയ സവിശേഷതകളോട് പോസിറ്റീവായ പ്രതികരണമാണ് ഉപയോക്താക്കള്‍ക്കുള്ളത്. ' നന്ദി, ഈ സവിശേഷത ഞാനും ആഗ്രഹിച്ചിരുന്നു'. ഒരു ഉപയോക്താവ് കുറിച്ചു. 'ഇത്തരത്തിലുള്ള സംവിധാനം നിലവില്‍ ഇല്ലാത്തത് കാരണം ഒരുപാട് വീഡിയോകള്‍ ഞാന്‍ കാണാതെ ഒഴിവാക്കിയിരുന്നു'. എന്നിങ്ങനെയുള്ള ട്വീറ്റുകളും മറുപടിയായി വന്നിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ഇലോണ്‍ മസ്‌ക് നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ കൊണ്ടു വന്നത്. ബ്ലൂ ടിക് വരിക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ളതോ 8 ജിബി വരെയുള്ള വീഡിയോകളോ അപ് ലോഡ് ചെയ്യാന്‍ കഴിയുമെന്ന് അടുത്തിടെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം ബ്ലൂ ടിക് ഇതര വരിക്കാര്‍ക്ക് 140 സെക്കന്റ് വരെയുള്ള വീഡിയോകള്‍ മാത്രമാണ് നിലവില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയൂ.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in