ഇലോൺ മസ്ക്
ഇലോൺ മസ്ക്

പണി വാട്സ്ആപ്പിന്, മുഖം മിനുക്കാന്‍ ട്വിറ്റര്‍; കോളുകള്‍ക്കും, എന്‍ക്രിപ്റ്റഡ് സന്ദേശങ്ങൾക്കും സൗകര്യം ഒരുക്കുന്നു

വീഡിയോ ചാറ്റുകളും അടങ്ങിയ പുതിയ ഫീച്ചറുകളെ സംബന്ധിച്ച് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ആണ് അറിയിച്ചത്.

കോളുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളുമടക്കം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റര്‍. മികച്ച ആശയ വിനിമയത്തിനായി വോയിസ്, വീഡിയോ ചാറ്റുകളും അടങ്ങിയ പുതിയ ഫീച്ചറുകളെ സംബന്ധിച്ച് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ആണ് അറിയിച്ചത്.

'ട്വിറ്റര്‍ 2.0 ദി എവരിവിംഗ് ആപ്പ്' അവതരിപ്പിക്കുന്നത്

കഴിഞ്ഞ വര്‍ഷം നിരവധി പുതിയ ഫീച്ചറുകള്‍ക്കൊപ്പം 'ട്വിറ്റര്‍ 2.0 ദി എവരിവിംഗ് ആപ്പ്' അവതരിപ്പിക്കുമെന്ന് മസ്‌ക് പ്രഖ്യാപനം നടത്തിയിരുന്നു. എന്‍ക്രിപ്റ്റഡ് ഡയറക്റ്റ് മെസേജുകള്‍ക്കൊപ്പം , ലോങ്ങ് ഫോം ട്വീറ്റുകളും പേയ്മെന്റ്‌സും ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം.

ഇലോൺ മസ്ക്
നടത്തിപ്പ് ദുഷ്‌കരം; ട്വിറ്റര്‍ വില്‍ക്കാന്‍ തയ്യാറെന്ന് മസ്‌ക്

'ഈ പ്ലാറ്റ്ഫോമിലെ ആര്‍ക്കും നിങ്ങളുടെ ഹാന്‍ഡില്‍ നിന്ന് വോയ്സ്, വീഡിയോ ചാറ്റ് ഉടന്‍ വരുന്നു, അതിനാല്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ നിങ്ങള്‍ക്ക് ലോകത്തെവിടെയുമുള്ള ആളുകളുമായി സംസാരിക്കാനാകും,' മസ്‌ക് ട്വീറ്റ് ചെയ്തു.

ട്വിറ്ററില്‍ കോളിങ് ഫീച്ചര്‍ കൂടെ എത്തുന്നതോടെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പോലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റുകളുടെ ശ്രേണിയിലേയ്ക്ക് ട്വിറ്ററുമെത്തുന്നു. ഇന്ന് മുതല്‍ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ ട്വിറ്ററില്‍ ലഭ്യമാവുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോളുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന വെളിപ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍വ ക്ലെന്‍സിങ് പ്രോസസ് വഴി മരവിപ്പിക്കുകാണെന്ന പ്രഖ്യാപനവും ട്വിറ്റര്‍ നടത്തയിരുന്നു.

ഇലോൺ മസ്ക്
ബ്ലൂ ടിക്ക് നഷ്ടമായി നേതാക്കളും താരങ്ങളും: ട്വിറ്റര്‍ ലെഗസി ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്ത് തുടങ്ങി

സജീവമല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും മസ്‌ക് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ക്ലെന്‍സിങ് പ്രോസസ് വഴി അക്കൗണ്ടുകള്‍ മരവിപ്പിക്കുകാണെന്ന പ്രഖ്യാപനമായിരുന്നു ട്വിറ്റര്‍ നടത്തിയിരുന്നത്. എന്നാല്‍ എപ്പോള്‍ മുതലാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയെന്നത് മസ്‌ക് അറിയിച്ചിട്ടില്ല. ട്വിറ്റര്‍ പോളിസി അനുസരിച്ച് ഒരു ഉപഭോക്താവ് മാസത്തില്‍ ഒരിക്കല്‍ എങ്കിലും ട്വിറ്ററില്‍ ലോഗിന്‍ ചെയ്തിരിക്കണം.അല്ലെങ്കില്‍, ദീര്‍ഘകാലം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടും.

logo
The Fourth
www.thefourthnews.in