ഇലോണ്‍ മസ്‌കുമായി ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയില്‍ നിന്നു വിവാഹ മോചനം നേടി ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍

ഇലോണ്‍ മസ്‌കുമായി ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയില്‍ നിന്നു വിവാഹ മോചനം നേടി ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍

നാല് വയസുകാരിയായ മകളുടെ നിയമപരമായ അവകാശം ഇരുവര്‍ക്കും പകുത്ത് നല്‍കി

ഇലക്ട്രോണിക് കാര്‍ കമ്പനി ഭീമനായ ടെസ്‌ല, ട്വിറ്റര്‍ (എക്‌സ്) ഉടമ ഇലോണ്‍ മസ്‌കുമായി ബന്ധമുണ്ടെന്ന് ആരോപണത്തിൽ ഭാര്യ നിക്കോള്‍ ഷാനഹാനില്‍ നിന്നു വിവാഹ മോചനം നേടി സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍. മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സെര്‍ജി ബ്രിന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. നാല് വയസുകാരിയായ മകളുടെ നിയമപരമായ അവകാശം ഇരുവര്‍ക്കും പകുത്ത് നല്‍കി.

ഇലോണ്‍ മസ്‌കുമായി ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയില്‍ നിന്നു വിവാഹ മോചനം നേടി ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍
രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം; സിങ്കം എഗെയ്ന്‍ ചിത്രീകരണം തുടങ്ങി

അഭിഭാഷകയും സംരംഭകയുമായ നിക്കോള്‍ ഷാനഹാന്‍ വിവാഹ മോചനത്തിന് തയാറായിരുന്നില്ലെങ്കില്‍ കൂടി ജീവനാംശം നല്‍കാന്‍ ആവശ്യമുന്നയിച്ചു. ആസ്തി വിഭജനം അടക്കം കാര്യങ്ങള്‍ രഹസ്യ മധ്യസ്ഥതയില്‍ തീര്‍പ്പാക്കി. ഷാനഹാനും ഇലോണ്‍ മസ്‌ക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലോണ്‍ മസ്‌കുമായി ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയില്‍ നിന്നു വിവാഹ മോചനം നേടി ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍
വമ്പൻ ഓഫറുകളുമായി ആമസോൺ; സാംസങ് ഗാലക്സി എം 33യുടെ വില 17,999

2015 മുതല്‍ തന്നെ ഇരുവരും ഡേറ്റിങ്ങിലായിരുന്നു. സെര്‍ജി ബ്രിന്‍ ആദ്യ ഭാര്യ ആന്‍ വോജ്‌സിസ്‌കിയില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം സെര്‍ജി ബ്രിന്‍ 2018 ല്‍ നിക്കോള്‍ ഷാനഹാനെ വിവാഹം ചെയ്തു. 2021 മുതല്‍ തന്നെ ഇരുവരും പിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. 2022 ല്‍ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി സെര്‍ജി ബ്രിന്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കി. ഷനഹാന്‍ മസ്‌കുമായി ബന്ധത്തിലാണെന്ന ആരോപണങ്ങള്‍ പുറത്ത് വന്ന് ഒരു മാസം കഴിഞ്ഞാണ് സെര്‍ജി ബ്രിന്‍ വിവാഹ മോചനത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇലോണ്‍ മസ്‌കും നിക്കോള്‍ ഷാനഹാനും ഈ ആരോപണങ്ങളെ തള്ളി.

'ഞാനും സെര്‍ജിയും സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി ഒരു പാര്‍ട്ടിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ഞാന്‍ നിക്കോളിനെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂ, രണ്ട് തവണയും ഒപ്പം ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു.-. മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ആരോപണങ്ങള്‍ തന്നെ അവശയാക്കുന്നുവെന്നാണ് ഷാനഹാന്‍ വ്യക്തമാക്കിയത്. സൗഹൃദത്തിലുപരി മസ്‌കുമായി ഒരു ബന്ധവുമില്ലെന്നും ഷാന്‍ഹാന്‍ പറഞ്ഞു.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം 118 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 50 കാരനായ ഗൂഗിള്‍ സഹസ്ഥാപകന്‍ ലോകത്തിലെ ഒമ്പതാമത്തെ ധനികനാണ്. 34 കാരിയായ ഷാനഹാന്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അറ്റോര്‍ണിയും ബിയ-എക്കോ ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റുമാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in