രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌

രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ആദ്യത്തെ തിരികൊടുക്കുന്നത് അൻവർ സാദത്താണ്. പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രി യിത്സാക് റാബിനും ഈ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു

ഇസ്രായേൽ- പലസ്തീൻ സംഘർഷങ്ങൾ ലോക മനസാക്ഷിയെ ഞെട്ടിച്ച് രക്ത രൂഷിതമായി തുടരുകയാണ്. മറ്റെല്ലാ യുദ്ധങ്ങളും പോലെ തന്നെ സാധാരണ മനുഷ്യരാണ് ഇവിടെയും ഇരകളാവുന്നത്. ഗാസയിലെ അനുദിനം കൊല്ലപ്പെടുന്ന നൂറ് കണക്കിന് കുഞ്ഞുങ്ങൾക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ച് അറിവുപോലുമില്ല. വർഷങ്ങളുടെ പഴക്കമുണ്ട് ഇസ്രായേൽ- പലസ്തീൻ സംഘർഷങ്ങൾക്ക്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്കും അത്രതന്നെ പഴക്കമുണ്ടെന്ന് പറയാം. സംഘർഷ ചരിത്രം പോലെ തന്നെ രക്തം കൊണ്ട് പാകിയതാണ് സമാധാനത്തിലേക്കുള്ള പാതയും. ഇവിടെ ജീവൻ നഷ്ടപ്പെട്ടത് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ രണ്ട്‌ ലോക നേതാക്കൾക്കാണ്.

രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌
വെടിനിര്‍ത്തലില്ലാതെ ബന്ദികളെ മോചിപ്പിക്കില്ല; ഉപാധിവച്ച് ഹമാസ്

ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ?

1948-ല്‍ രൂപീകൃതമായതു മുതല്‍ അയല്‍പക്കത്തുള്ള അറബ് രാജ്യങ്ങളുമായി നിരന്തര കലഹത്തിലാണ് ഇസ്രയേല്‍. കലഹിക്കുന്നതിനൊപ്പം തന്നെ അവര്‍ സമാധാനത്തിനുള്ള വഴികളും തേടുന്നുണ്ടായിരുന്നുവെന്നത് കാണാതെ പോകാനാകില്ല. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ആദ്യത്തെ തിരി കൊടുക്കുന്നത് ഈജിപ്ത് പ്രസിഡന്റായിരുന്നഅൻവർ സാദത്താണ്. പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രി യിത്സാക് റാബിനും ഈ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. എന്നാൽ രണ്ട് പേരും കൊല്ലപ്പെടുന്നത് സ്വന്തം രാജ്യക്കാരുടെ കൈയാലാണെന്നത് ശ്രദ്ധേയമാണ്. സമാധാനത്തിന് ശ്രമിക്കുക എന്നത് രാജ്യത്തെ തീവ്ര ചിന്താഗതിയുള്ളവരെ സംബന്ധിച്ചിടത്തോളം രാജ്യത്തെ വഞ്ചിക്കൽ തന്നെയായിരുന്നു.

അൻവർ സാദത്ത്
അൻവർ സാദത്ത്

ഈജിപ്ഷ്യൻ പ്രധാനമന്ത്രി അൻവർ സാദത്ത്

1967-ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷമാണ് ഇസ്രയേൽ അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തത്. ഈജിപ്തിൽ നിന്ന് സിനായ് പെനിൻസുല, ഗാസ മുനമ്പ്, ജോർദാനിൽ നിന്ന് വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, സിറിയയിൽ നിന്ന് ഗോലാൻ കുന്നുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈജിപ്ത്തിന് ഇസ്രയേലിനെ നേരിടുക എന്നത് പ്രയാസമായിരുന്നു. അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും കയ്യഴിഞ്ഞ പിന്തുണ ഇസ്രയേലിന് ലഭിച്ചത് ഈ നില കൂടുതൽ വഷളാക്കി. എന്നാൽ അൻവർ സാദത്ത് പ്രസിഡന്റായി വന്നതോടെ അപമാനത്തിന് പകരം ചോദിയ്ക്കാൻ തന്നെ ഈജിപ്ത് നിശ്ചയിച്ചു.

രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌
സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ ആക്രമണം, ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്ക

ഇസ്രയേൽ പിടിച്ചടക്കിയ പ്രദേശങ്ങൾ തിരിച്ചെടുക്കാനായി 1973-ൽ ഈജിപ്ത് ആദ്യത്തെ ആക്രമണം നടത്തുന്നു.സിറിയയുമായി കൈ കോർത്താണ് യഹൂദരുടെ പുണ്യ ദിനമായ യോം കിപ്പൂരിൽ ഇസ്രയേലിനെതിരെ ഈജിപ്ത് അപ്രതീക്ഷിത ആക്രമണം നടത്തുന്നത്. ഇറാഖ്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങളും 1973ലെ യുദ്ധത്തിൽ ഈജിപ്തിനെയും സിറിയയെയും പിന്തുണച്ചു. ആദ്യ ആക്രമണത്തിൽ സിനായ് പെനിൻസുലയും ഗോലാൻ കുന്നുകളും പിടിച്ചടക്കാൻ ഈജിപ്തിനായെങ്കിലും പ്രത്യാക്രമണത്തിലൂടെ ഇസ്രായേൽ അവ തിരിച്ചു പിടിച്ചു. വിജയം ഇസ്രയേലിനായിരുന്നെങ്കിലും കനത്ത നാശനഷ്ടങ്ങൾ രാജ്യത്തിന് നേരിടേണ്ടി വന്നിരുന്നു.

സൈനിക നടപടിയിലൂടെ സ്വന്തം പ്രദേശങ്ങൾ തിരിച്ച് പിടിക്കാനാവില്ലെന്ന് ഇതോടെ ഈജിപ്ത് തിരിച്ചറിഞ്ഞു. അതിനാൽ അദ്ദേഹം നയതന്ത്ര മാർഗം സ്വീകരിക്കുകയും പ്രദേശങ്ങൾ വീണ്ടെടുക്കുന്നതിന് അമേരിക്കയുടെ പിന്തുണ തേടുകയും ചെയ്തു. 1977-ൽ അൻവർ സാദത്ത് ജറുസലേമിലേക്ക് ധീരമായ ഒരു യാത്ര നടത്തി. അധിനിവേശ സിനായ് പെനിൻസുലയ്ക്ക് പകരമായി ഇസ്രയേൽ പ്രധാനമന്ത്രി മെനാചെം ബിഗിന് അദ്ദേഹം സമാധാന ഉടമ്പടി വാഗ്ദാനം ചെയ്തു. ആദ്യം വിമുഖത കാണിച്ചെങ്കിലും പിന്നീട് ഇസ്രയേലും സന്ധിക്ക് തയ്യാറായി. അൻവർ സാദത്തിനെ ഇസ്രായേലിലേക്ക് ക്ഷണിക്കുകയും 1977 നവംബറിൽ ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു.

അൻവർ സാദത്തും മെനാചെം ബിഗിനും
അൻവർ സാദത്തും മെനാചെം ബിഗിനും
രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌
ചൈനീസ് മുൻ പ്രധാനമന്ത്രി ലി കെക്വിയാങ്ങ് അന്തരിച്ചു

യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ മധ്യസ്ഥതയിൽ 12 ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് അൻവർ സാദത്തും മെനാചെം ബെഗിനും 1978 സെപ്റ്റംബർ 17 ന് വൈറ്റ് ഹൗസിൽ വച്ച് 'ക്യാമ്പ് ഡേവിഡ്' ഉടമ്പടിയിൽ ഒപ്പുവെക്കുന്നത്. കരാർ പ്രകാരം ഈജിപ്ത് സിനായ് പെനിൻസുല വീണ്ടെടുക്കുകയും ഇസ്രയേലിന് ഒരു അറബ് രാഷ്ട്രത്തിൽ നിന്ന് ആദ്യത്തെ ഔപചാരിക അംഗീകാരം ലഭിക്കുകയും ചെയ്തു.

അൽ അഖ്‌സ പള്ളിയിൽ നമസ്കരിക്കുന്ന അൻവർ സാദത്ത്
അൽ അഖ്‌സ പള്ളിയിൽ നമസ്കരിക്കുന്ന അൻവർ സാദത്ത്

അതേവർഷം തന്നെ സാദത്തും ബെഗിനും സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു. അടുത്ത വർഷം അവർ ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.

അൻവർ സാദത്തിന്റെ കൊലപാതകം

ഇസ്രയേലുമായുള്ള സമാധാന ഉടമ്പടിക്ക് ശേഷം അൻവർ സാദത്ത് അറബ് ലോകത്ത് വൻ തോതിലുള്ള തിരിച്ചടികൾ നേരിട്ടിരുന്നു. സിറിയയുടെ നിർദ്ദേശപ്രകാരം അറബ് ലീഗിൽ നിന്ന് ഈജിപ്തിനെ സസ്പെൻഡ് ചെയ്തു. അറബ് രാജ്യങ്ങളുടെ രോഷത്തോടൊപ്പം ഈജിപ്തിലും അൻവർ സാദത്ത് ഇസ്ലാമിസ്റ്റുകളുടെ പൊതു ശത്രുവായി.

രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌
ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ

1981 ഒക്ടോബർ 6-ന്, യോം കിപ്പൂർ യുദ്ധത്തിന്റെ വാർഷികത്തിൽ സൈനികരെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോൾ ലെഫ്റ്റനന്റ് ഖാലിദ് എൽ ഇസ്ലാംബൗലിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സൈനികർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ കൊലയാളി, ഖാലിദ് എൽ ഇസ്ലാംബൗലിക്ക്, സ്ഥാപിത സർക്കാരുകളെ നിരാകരിച്ചിരുന്ന തീവ്ര ഇസ്ലാമിക പ്രസ്ഥാനമായ തക്ഫിർ വാൽ-ഹാജിറ എന്ന സംഘടനയുമായി ബന്ധമുണ്ടായിരുന്നു.

യിത്സാക്ക് റാബിൻ

1993 ജനുവരിയിൽ, നോർവീജിയൻ സോഷ്യോളജിസ്റ്റായ ടെർജെ ലാർസണും ഇസ്രയേലിലെ ലേബർ പാർട്ടി ഗവൺമെന്റിലെ അംഗമായ യോസി ബെയ്‌ലിനും ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സമാധാന ഉടമ്പടിക്കായി രഹസ്യ ചർച്ചകൾ ആരംഭിക്കുന്നു. ഉടമ്പടിയുടെ അടിസ്ഥാന ലക്ഷ്യം പലസ്തീൻ രാഷ്ട്രത്തിനായുള്ള ദ്വിരാഷ്ട്ര സൂത്രവാക്യം ഔപചാരികമാക്കുക എന്നതായിരുന്നു.

യിത്സാക്ക് റാബിൻ
യിത്സാക്ക് റാബിൻ

നോർവേയിലെ ഓസ്‌ലോയിൽ സമാധാനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി യിത്സാക് റാബിനും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) യാസിര്‍ അറാഫത്തും കൂടിക്കാഴ്ച നടത്തി. ഒരിക്കൽ പിഎൽഒ വഴി ഇസ്രയേലിനെതിരെ സായുധ പോരാട്ടം നയിച്ച അറാഫത്ത് 1988-ൽ പലസ്തീന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിനുശേഷം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ കാലാവസ്ഥയിലുണ്ടായ മാറ്റത്തോടെ, അറാഫത് നയതന്ത്ര നീക്കങ്ങൾ നടത്തി സമാധാനം സ്ഥാപിക്കാൻ ബുദ്ധിപരമായ തീരുമാനം എടുത്തു.

രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌
എട്ട് മുൻ ഇന്ത്യന്‍ നാവികർക്ക് ഖത്തർ വധശിക്ഷ വിധിച്ചത് എന്തിന്? എന്താണ് അൽ ദഹ്‌റ കേസ്?

ഓസ്ലോയിൽ, യാസർ അറാഫത്ത് പിഎൽഒ ഇസ്രായേലിനെ അംഗീകരിക്കുമെന്നും ഭീകരവാദം ഉപേക്ഷിക്കുമെന്നും ഉറപ്പ് നൽകി. വെസ്റ്റ് ബാങ്കിലും ഗാസയിലും പരിമിതമായ സ്വയംഭരണം പലസ്തീനികൾ നൽകുമെന്ന് ഇസ്രയേലും അംഗീകരിച്ചു. 1993 സെപ്തംബർ 13-ന് വൈറ്റ് ഹൗസിൽ വെച്ച് 'ഓസ്ലോ കരാർ' എന്ന് പൊതുവെ അറിയപ്പെടുന്ന കരാറിൽ റാബിനും പിഎൽഒ നെഗോഷ്യേറ്റർ മഹ്മൂദ് അബ്ബാസും ഒപ്പുവെച്ചതോടെ കരാർ ഔപചാരികമായി.

ഈജിപ്തിലെ അൻവർ സാദത്തും ഇസ്രായേലിലെ മെനാചെം ബെഗിനും ഒപ്പിട്ട 1978-ലെ 'ക്യാമ്പ് ഡേവിഡ് ഉടമ്പടി'യെ അടിസ്ഥാനമാക്കിയുള്ളതാണ് ഓസ്ലോ ഉടമ്പടി. സമാധാനത്തിലേക്കുള്ള പ്രാരംഭ നടപടികൾ എന്ന രീതിയിലുള്ള ഒരു ഇടക്കാല കരാറായിരുന്നു ഇത്. തുടർന്ന്, 1994-ൽ ജോർദാനും ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലായി.

യിത്സാക്ക് റാബിൻ,  യാസർ അറാഫത്ത്
യിത്സാക്ക് റാബിൻ, യാസർ അറാഫത്ത്

1994-ൽ, ഓസ്ലോ ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം യിത്സാക് റാബിൻ, അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ഷിമോൺ പെരസ്, യാസർ അറാഫത്ത് എന്നിവർക്ക് സംയുക്തമായി ആ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. എന്നാൽ അൻവർ സാദത്തിന്റെ വിധി തന്നെയായിരുന്നു റാബിനെയും കാത്തിരുന്നത്.

റാബിൻ ഒപ്പിട്ട സമാധാന ഉടമ്പടി അദ്ദേഹത്തെ തീവ്ര ജൂത ഘടകങ്ങളുടെ കോപത്തിനും പരിഹാസത്തിനും പാത്രമാക്കി. ഓസ്ലോ ഉടമ്പടി ഇസ്രയേലിനെ വഞ്ചിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടകരവുമാണെന്ന് അവർ ആരോപിച്ചു. 1995 നവംബർ 4-ന് ടെൽ അവീവിലെ കിംഗ്സ് സ്ക്വയറിൽ സമാധാന റാലിയിൽ പങ്കെടുത്തു മടങ്ങവേ ഒരു ജൂതൻ യിത്സാക്ക് റാബിനെ വെടിവച്ചു. ടെൽ അവീവ് യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാർത്ഥിയായ യിഗാൽ അമീർ ആയിരുന്നു കൊലയാളി. ബുള്ളെറ്റ് അദ്ദേഹത്തിന്റെ ശ്വാസകോശം തുളച്ചുകയറുകയും രക്തം നഷ്ടപ്പെട്ട അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. കോടതിയിൽ വെച്ച് കൊലയാളി ആമിർ കൊലപാതകത്തിൽ ഖേദിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു.

രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌
'എവിടെ, ഏതവസ്ഥയിൽ പ്രസവിക്കേണ്ടിവരുമെന്നറിയില്ല, ഇത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിധി'; ദുരിതങ്ങൾക്ക് നടുവിൽ ഗാസയിലെ ഗർഭിണികൾ

സമാധാന ഉടമ്പടികൾ

രണ്ട് രാഷ്ട്ര നേതാക്കളുടെ ജീവൻ അപഹരിച്ച പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ പക്ഷെ വെറുതെയായില്ല. ക്യാമ്പ് ഡേവിഡ്, ഓസ്ലോ ഉടമ്പടികൾ എന്നിവ സമാധാന ശ്രമങ്ങളുടെ ആദ്യത്തെ ചവിട്ടുപടികളായിരുന്നു. യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും സഹായത്തോടെ, മിക്ക അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഇസ്രയേലിന് കഴിഞ്ഞു. 2020-ൽ, ഇസ്രയേൽ യുഎഇയുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു, ഇത് ഔദ്യോഗികമായി 'അബ്രഹാം കരാർ' എന്നറിയപ്പെടുന്നു. ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നിവയും ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കി.

2023-ൽ ഹമാസ് ഇസ്രായേലിൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ സൗദി അറേബ്യയുമായി സമാനമായ ഒരു കരാറിൽ ഒപ്പുവെക്കുന്നതിന്റെ വക്കിലായിരുന്നു ഇസ്രയേൽ. എന്നാൽ ഗാസ മുനമ്പിലെ ഇസ്രേലിന്റെ ആക്രമണങ്ങളോടെ ഈ ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in