ഇസ്രയേലിന് വെല്ലുവിളിയായി ഹമാസിൻ്റെ തുരങ്കങ്ങൾ, 
നേരിടാൻ സ്പോഞ്ച് ബോംബുകൾ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇസ്രയേലിന് വെല്ലുവിളിയായി ഹമാസിൻ്റെ തുരങ്കങ്ങൾ, നേരിടാൻ സ്പോഞ്ച് ബോംബുകൾ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്

1990-കളുടെ മധ്യത്തില്‍ ആരംഭിച്ച തുരങ്കങ്ങളുടെ നിര്‍മാണം 2006-ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് അധികാരത്തിലെത്തിയതോടെയാണ് കൂടുതല്‍ വേഗത്തിലായത്

ഗാസയില്‍ മൂന്നാഴ്ച പിന്നിടുന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍ അതിന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഏഴായിരത്തിലധികം ജീവനുകളെടുത്ത ഇസ്രയേല്‍ ആക്രമങ്ങളുടെ അടുത്ത ഘട്ടം കര അധിനിവേശമാണ്. ഏത് നിമിഷവും തുടങ്ങാവുന്ന ഇസ്രയേലിന്റെ കരയാക്രമണം ഏതുഘട്ടം വരെ പോകുമെന്നുള്ളത് വളരെ ആശങ്കകള്‍ക്ക് വഴി വയ്ക്കുന്നുണ്ട്.

കരയിലൂടെയുള്ള അധിനിവേശം ആരംഭിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയാണ്. ഈ തുരങ്ക ശൃംഖലകളിലാണ് ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തുരങ്കങ്ങള്‍ സൈന്യത്തെ കുഴക്കുമെന്ന ആശങ്ക ഇസ്രയേലിനുണ്ട്. നൂറുകണക്കിന് കിലോമീറ്റര്‍ നീളവും 80 മീറ്റര്‍ വരെ ആഴവുമുള്ള വിവിധ തരത്തിലുള്ള തുരങ്കങ്ങള്‍ ഹമാസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 360 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള തീരപ്രദേശത്തിനും ചുറ്റുമുള്ള അതിരുകള്‍ക്കുമിടയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇസ്രയേലിന് വെല്ലുവിളിയായി ഹമാസിൻ്റെ തുരങ്കങ്ങൾ, 
നേരിടാൻ സ്പോഞ്ച് ബോംബുകൾ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്
വെടിനിര്‍ത്തലില്ലാതെ ബന്ദികളെ മോചിപ്പിക്കില്ല; ഉപാധിവച്ച് ഹമാസ്

ഉപരിതലത്തില്‍നിന്ന് 100 അടി താഴെ വരെ മറഞ്ഞിരിക്കുന്ന, സങ്കീര്‍ണമായ ഈ തുരങ്കങ്ങള്‍ ഇരുണ്ട വളവുകളും തിരിവുകളും കെണികളും നിറഞ്ഞതാണ്. 'ഗാസ മെട്രോ' എന്നറിയപ്പെടുന്ന ഇവ കനത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഉറപ്പിച്ചതുമാണ്. ഇതുകൊണ്ടാണ് ഹമാസ് പ്രവര്‍ത്തകര്‍ക്ക് ഗാസയിലൂടെ 'അദൃശ്യ'മായി നീങ്ങാനും ഇസ്രായേലി വ്യോമാക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനും സാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം തുരങ്കകളിലൂടെയുള്ള ആക്രമണത്തെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതാണ് സമ്പൂർണ കരയുദ്ധത്തിലേക്ക് ഇസ്രായേൽ നീങ്ങാത്തതെന്നും ചില അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1990-കളുടെ മധ്യത്തില്‍ ഹമാസ് ഈ തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2005-ല്‍ ഇസ്രായേല്‍ തങ്ങളുടെ സൈനികരെ ഗാസയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെ 2006-ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് അധികാരം നേടിയതോടെ തുരങ്കനിര്‍മാണം എളുപ്പമായെന്നാണ് വിലയിരുത്തല്‍. ഇസ്രായേല്‍ സൈന്യം കരയാക്രമണം ആരംഭിക്കുമ്പോള്‍ ഈ തുരങ്കങ്ങള്‍ രക്തരൂക്ഷിത ഏറ്റുമുട്ടലിന് സാക്ഷിയാകാന്‍ ഇടയുണ്ട്.

തുരങ്കങ്ങളെ നേരിടാന്‍ ഇസ്രയേല്‍ സ്പോഞ്ച് ബോംബുകള്‍ പ്രയോഗിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തെത്തുടര്‍ന്ന് ഒരു തരം പത പുറത്തുവരുകയും അവ തുരങ്കളിൽനിന്ന് പുറത്തേക്കുള്ള പാത അടയ്ക്കുന്ന വിധത്തിൽ ദൃഡമാകുകയും ചെയ്യും. ഇതുകൊണ്ടാണ് ഇവയെ സ്പോഞ്ച് ബോംബുകൾ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള രാസ ഗ്രാനേഡുകൾ ഇസ്രയേൽ പരീക്ഷിച്ചേക്കുമെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ഹമാസ് സംഘാംഗങ്ങള്‍ക്ക് പുറത്തുവരാന്‍ കഴിയുന്ന എല്ലാ പ്രവേശന കവാടങ്ങളും പൂട്ടുകയാണ് ലക്ഷ്യം.

ഇസ്രയേലിന് വെല്ലുവിളിയായി ഹമാസിൻ്റെ തുരങ്കങ്ങൾ, 
നേരിടാൻ സ്പോഞ്ച് ബോംബുകൾ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്
സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ ആക്രമണം, ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്ക

എന്താണ് സ്പോഞ്ച് ബോംബുകൾ?

'സ്പോഞ്ച് ബോംബുകള്‍' എന്നത് സ്ഫോടക വസ്തുക്കളല്ല, മറിച്ച് വിടവുകള്‍ അടയ്ക്കാന്‍ ഉപയോഗിക്കുന്ന രാസബോംബുകളാണ്. ഇത്തരം ബോംബുകള്‍ ഉപയോഗിച്ച് ഹമാസിന്റെ ഭൂർഗഭ തുരങ്കങ്ങൾ അടയ്ക്കാനാണ് ഇസ്രയേല്‍ സേന ലക്ഷ്യമിടുന്നത്.

രണ്ട് വ്യത്യസ്ത ദ്രാവകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പ്ലാസ്റ്റിക് ബാഗുകളാണ് സ്പോഞ്ച് ബോംബുകള്‍. ലോഹതടസം ഉപയോഗിച്ചാണ് ഇരുദ്രാവകങ്ങളെയും വേര്‍തിരിക്കുന്നത്. സ്ഫോടനം നടക്കുന്നതോടെ ഈ ലോഹതടസം മാറി ദ്രാവകങ്ങള്‍ തമ്മില്‍ കലരുന്നു. ഇതോടെ പത പുറത്തേക്ക് വര്‍ഷിക്കുകയും കാഠിന്യമുള്ളതാകുകയും ചെയ്യുന്നു.

ഇസ്രയേലിന് വെല്ലുവിളിയായി ഹമാസിൻ്റെ തുരങ്കങ്ങൾ, 
നേരിടാൻ സ്പോഞ്ച് ബോംബുകൾ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്
ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ

ഗാസയിലെ കര അധിനിവേശത്തിന് മുന്‍പായി തന്നെ മോക്ക് ടണലുകളില്‍ ഇസ്രയേല്‍ സൈനികര്‍ 'സ്‌പോഞ്ച് ബോംബുകള്‍' പരിശീലിച്ചതായി പറയപ്പെടുന്നുണ്ട്. ഗാസയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടിസെലിം സൈനിക താവളത്തില്‍ അവരുടെ മോക്ക് ടണല്‍ സംവിധാനത്തിനുള്ളില്‍ പരിശീലിക്കുന്നതിനിടെ 2021-ലാണ് ഇസ്രയേല്‍ പ്രതിരോധ വിഭാഗത്തിന്റെ സൈനികര്‍ ആദ്യമായി സ്‌പോഞ്ച് ബോംബുകള്‍ പരീക്ഷിച്ചത്.

അതീവ അപകടകാരിയാണ് സ്പോഞ്ച് ബോംബ്. മിശ്രിതം തെറ്റായി കൈകാര്യം ചെയ്തതുവഴി ചില ഇസ്രായേലി സൈനികര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവവമുണ്ടായിട്ടുണ്ട്.

കോംബാറ്റ് എന്‍ജിനീയറിങ് കോര്‍പ്സിലെ പ്രത്യേക ടീമുകളെയാണ് തുരങ്കനിരീക്ഷണത്തിനായി ഇസ്രയേല്‍ സൈന്യം ഉപയോഗപ്പെടുത്തുന്നത്. തുരങ്കങ്ങള്‍ കണ്ടെത്തുന്നതിലും അവ നശിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ളവരാണ് മുന്‍നിര യൂണിറ്റുകളിലൊന്നായ യഹലോം. പ്രത്യേക കമാന്‍ഡോ ഗ്രൂപ്പായ ലഹലോമിന് 'കീരി' എന്ന വിശേഷണം കൂടിയുണ്ട്. കൂടാതെ ഗ്രൗണ്ട്, ഏരിയല്‍ സെന്‍സറുകള്‍, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍, തുരങ്കങ്ങള്‍ തിരിച്ചറിയുന്നതിന് പ്രത്യേക ഡ്രില്ലിങ് സംവിധാനങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്തുന്നു.

'സ്‌പോഞ്ച് ബോംബുകള്‍' കാരണം അടയുന്ന തുരങ്കങ്ങളില്‍ താപസാങ്കേതികവിദ്യയെ ആശ്രയിച്ചായിരിക്കും ഇസ്രായേല്‍ സൈനികര്‍ സഞ്ചരിക്കുക. സഹായത്തിനായി റോബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ചേക്കാം. എന്നാല്‍ റേഡിയോ സിഗ്നല്‍ ദുര്‍ബലമാകുമ്പോള്‍ അവയൊക്കെ സൈന്യത്തിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

അതുപോലെ എളുപ്പം മറയാന്‍ കഴിയുന്ന തരത്തില്‍ ഹമാസിന് ചിരപരിചതമായ തുരങ്കങ്ങള്‍ ഇസ്രയേല്‍ സൈന്യത്തെ അത്ര വേഗത്തില്‍ തുണയ്ക്കണമെന്നില്ല. ഈ തുരങ്കങ്ങളിലാണ് തട്ടിക്കൊണ്ടുപോയ ഇസ്രയേലിന്റെയും മറ്റ് വിദേശ രാജ്യങ്ങളുടെയും പൗരന്മാരെയും ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇവരെ സുരക്ഷിതമായി മോചിപ്പിക്കുകയെന്നതും കടുത്ത സൈനിക നീക്കത്തില്‍ ഇസ്രയേലിന് വെല്ലുവിളിയാകും.

"ഇത് ഒരു ചിലന്തിവല പോലെയാണ്, നിരവധി തുരങ്കങ്ങൾ... ഞങ്ങൾ ഭൂമിക്കടിയിൽ കിലോമീറ്ററുകളോളം നടന്നിരുന്നു.." ഹംസിൽ നിന്നും മോചിരായ ബന്ദികൾ ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ഗാസ മുനമ്പിൽ ഉടനീളം വ്യാപിച്ച് കിടക്കുന്ന ഏകദേശം 1,300 തുരങ്കങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ രഹസ്യ ഭൂഗർഭ തുരങ്ക ശൃംഖല. തുരങ്കങ്ങളുടെ ആകെ നീളം 500 കിലോമീറ്ററിലധികം വരുമെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഗാസയുടെ ആകെ വിസ്തൃതി 41 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയും മാത്രമായതിനാൽ ഇതിന് പ്രാധാന്യമുണ്ട്. ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഈ ശൃംഖലയെ "ഗാസ മെട്രോ" എന്ന് വിളിക്കുന്നു. ചില തുരങ്കങ്ങൾ ഭൂമിയിൽ നിന്ന് ഏകദേശം 30 മീറ്റർ (100 അടി) വരെ ആഴത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകളില്ല.

ഗാസയിലെ ആദ്യകാല ടണലുകൾ 1980 മുതൽ പ്രവർത്തനക്ഷമമാണ്. 2006-07ൽ ഗാസയിൽ ഹമാസ് അധികാരത്തിൽ വന്നതിനുശേഷം തുരങ്ക ശൃംഖല വൻതോതിൽ വികസിപ്പിച്ചെടുത്തു. 2007-ൽ ഗാസക്ക് ഉപരോധം ഏർപ്പെടുത്തിയത് മുതൽ റഫ അതിർത്തിയിലൂടെ സാധാരണക്കാർക്ക് ഇന്ധനം, ഭക്ഷണം, മരുന്നുകൾ എന്നിവ കടത്താൻ ഉപയോഗിച്ചു. എന്നാൽ ഈജിപ്ഷ്യൻ സർക്കാരിന്റെ അടിച്ചമർത്തൽ കാരണം ഈ തുരങ്കങ്ങളിൽ പലതും നശിപ്പിക്കപ്പെട്ടു.

പല തുരങ്കങ്ങളും ജനവാസമുള്ള നഗരപ്രദേശങ്ങൾക്ക് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. അവ ആയുധ സംഭരണത്തിനും സൈനിക പ്രവർത്തനങ്ങൾക്കുള്ള കമാൻഡ് സെന്ററായും ഹമാസ് ഉപയോഗിക്കുന്നു. നേരത്തെ, ഹമാസ് ആയുധങ്ങളും ഉപകരണങ്ങളും കൈമാറ്റം ചെയ്ത വഴിയായിരുന്നു അവ. അതിർത്തിക്കടുത്തുള്ള തുരങ്കങ്ങൾ ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനും ആക്രമണത്തിനുമായി ഹമാസ് ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ തുരങ്കങ്ങളിലൂടെയുള്ള ചലനം വ്യോമ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിയില്ല, അതിനാൽ ഹമാസ് പ്രവർത്തകർ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. സ്കൂളുകളും പള്ളികളും പോലുള്ള പൊതു കെട്ടിടങ്ങളിലാണ് ഇതിന്റെ കവാടങ്ങൾ എന്നും പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in