'തായ്‌വാൻ വിൽപ്പനയ്ക്കുള്ളതല്ല': ഇലോൺ മസ്കിന്റെ ചൈന അനുകൂല പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തായ്‌വാൻ

'തായ്‌വാൻ വിൽപ്പനയ്ക്കുള്ളതല്ല': ഇലോൺ മസ്കിന്റെ ചൈന അനുകൂല പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തായ്‌വാൻ

തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന മസ്കിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം

ചൈനയുമായുള്ള രാജ്യത്തിന്റെ ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിന്റെ മേധാവി ഇലോൺ മസ്ക് നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് തായ്‌വാൻ. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന മസ്കിന്റെ പരാമർശത്തിനെതിരെയാണ് വിദേശകാര്യ മന്ത്രി ജോസഫ് വു ആഞ്ഞടിച്ചത്. തായ്‌വാൻ വിൽപ്പനയ്ക്കുള്ളതല്ലെന്നും ചൈനയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

'തായ്‌വാൻ വിൽപ്പനയ്ക്കുള്ളതല്ല': ഇലോൺ മസ്കിന്റെ ചൈന അനുകൂല പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തായ്‌വാൻ
വെബ്‌സൈറ്റിൽ തായ്‌വാൻ സ്വതന്ത്ര രാഷ്ട്രം; ചൈനയോട് ക്ഷമാപണം നടത്തി ബൂൾഗാരി

ലോസ് ഏഞ്ചൽസിൽ നടന്ന ഒരു ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവേയാണ് തായ്‌വാനെ മെയിൻലാൻഡ് ചൈനയുമായി വീണ്ടും ഒന്നിപ്പിക്കു' എന്നതാണ് ചൈനയുടെ നയമെന്ന് മസ്‌ക് പറഞ്ഞത്. ഡസൻ കണക്കിന് ചൈനീസ് യുദ്ധക്കപ്പലുകളും വിമാനങ്ങളും തായ്‌വാന് സമീപം സൈനികാഭ്യാസം നടത്തുന്ന പശ്ചാത്തലത്തിലാണ് മസ്കിന് മറുപടിയുമായി വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്.

'തായ്‌വാൻ വിൽപ്പനയ്ക്കുള്ളതല്ല': ഇലോൺ മസ്കിന്റെ ചൈന അനുകൂല പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തായ്‌വാൻ
വ്യോമ പ്രതിരോധ മേഖലയിൽ കടന്ന് 10 ചൈനീസ് സൈനിക വിമാനങ്ങൾ: നിരീക്ഷണത്തിനായി സൈനിക വിമാനങ്ങൾ അയച്ച് തായ്‌വാൻ

രാജ്യത്തെ ജനങ്ങൾക്ക് എക്സ് ലഭ്യമാക്കാൻ ചൈനയോട് മസ്ക് ആവശ്യപ്പെടുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ജോസഫ് വു പറഞ്ഞു. ഫേസ്ബുക്ക് പോലുള്ള മറ്റ് പ്രധാന പാശ്ചാത്യ സോഷ്യൽ മീഡിയയ്‌ക്കൊപ്പം ചൈന നിലവിൽ എക്‌സിനും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞവർഷം ക്രിമിയയിലെ തുറമുഖ നഗരമായ സെവാസ്റ്റോപോളിൽ റഷ്യയുടെ കപ്പലുകൾക്ക് നേരെയുള്ള പ്രത്യാക്രമണങ്ങളെ സഹായിക്കാൻ സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല സജീവമാക്കാനുള്ള യുക്രെയ്‌ന്റെ അഭ്യർത്ഥന മസ്‌ക് നിരസിച്ചതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. " റഷ്യയ്‌ക്കെതിരായ യുക്രെയ്‌ന്റെ പ്രത്യാക്രമണത്തെ തടയാൻ @Starlink ഓഫ് ചെയ്യുന്നത് പോലെയുള്ള ഒരു നല്ല നയമാണ് ചൈനയിലെ എക്സ് നിരോധനമെന്നും അദ്ദേഹം കരുതുന്നുണ്ടാകാം. ശ്രദ്ധിക്കുക, തായ്‌വാൻ ചൈനയുടെ ഭാഗമല്ല. തീർച്ചയായും വിൽക്കാൻ വച്ചിരിക്കുകയുമല്ല" വു എക്‌സിൽ കുറിച്ചു.

'തായ്‌വാൻ വിൽപ്പനയ്ക്കുള്ളതല്ല': ഇലോൺ മസ്കിന്റെ ചൈന അനുകൂല പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തായ്‌വാൻ
തായ്‌വാന് വേണ്ടി പോരാടാൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടില്ല; ചൈനയുമായി സ്വയം പോരാടുമെന്ന് തായ്‌വാൻ

“തായ്‌വാനെ ചൈനയുമായി വീണ്ടും ഒന്നിപ്പിക്കുകയെന്നതാണ് ബീജിങ് ലക്ഷ്യമിടുന്ന നയം. അവരുടെ കാഴ്ചപ്പാടിൽ, ഒരുപക്ഷേ അത് ഹവായിയുമായി സാമ്യമുള്ളതാകാം. യുഎസ് പസഫിക് ഫ്ലീറ്റ് ബലപ്രയോഗത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള പുനരേകീകരണ ശ്രമങ്ങൾ തടയുകയാണ്,” ഇലോൺ മസ്‌ക് പറഞ്ഞു.

'തായ്‌വാൻ വിൽപ്പനയ്ക്കുള്ളതല്ല': ഇലോൺ മസ്കിന്റെ ചൈന അനുകൂല പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തായ്‌വാൻ
ഉയര്‍ന്ന വരുമാനവും കൂടുതല്‍ സ്വാതന്ത്ര്യവും; മാധ്യമ പ്രവർത്തകർക്ക് വൻ ഓഫറുമായി ഇലോൺ മസ്‌ക്

ഇതാദ്യമായല്ല ചൈന- തായ്‌വാൻ ബന്ധത്തിൽ ഇലോൺ മസ്‌ക് അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ചൈനയും തായ്‌വാനും തമ്മിലുള്ള പിരിമുറുക്കങ്ങൾ തായ്‌വാന്റെ നിയന്ത്രണങ്ങൾ ചൈനയ്ക്ക് കൈമാറുന്നതിലൂടെ പരിഹരിക്കാമെന്ന് മസ്‌ക് പറഞ്ഞു. പിന്നാലെ തായ്‌വാൻ കടുത്ത പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in