BUSINESS

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും റെക്കോര്‍ഡ്; ഏപ്രിലില്‍ പിരിച്ചെടുത്തത് 1.87 ലക്ഷം കോടി രൂപ

വെബ് ഡെസ്ക്

ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടമെന്ന് ധനമന്ത്രാലയം. 1.87 ലക്ഷം കോടി രൂപയാണ് ഏപ്രിലിൽ ജിഎസ്ടിയായി പിരിച്ചെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ 12 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയധികം വര്‍ധനയുണ്ടാകുന്നത്. 2023 ഏപ്രിൽ 20നാണ് ഏറ്റവുമധികം ജിഎസ്ടി വരുമാനം ലഭിച്ചത്. 68,228 കോടി രൂപയാണ് ഏപ്രിൽ 20ന് മാത്രം ജിഎസ്‌ടി വഴി ഖജനാവിലേക്ക് എത്തിയത്.

സിജിഎസ്ടി 38,440 കോടി രൂപ, എസ്ജിഎസ്ടി 47,412 കോടി രൂപ, ഐജിഎസ്ടി 89,158 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 34,972 കോടി രൂപ ഉൾപ്പെടെ) സെസ് 12,025 കോടി രൂപ എന്നിങ്ങനെയാണ് 1,87,035 കോടിയുടെ വിഭജനം. ജിഎസ്ടി ശേഖരിക്കുന്നതിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം സിക്കിമാണ്. ഏപ്രിൽ മാസത്തിൽ 426 കോടി രൂപ സിക്കിമിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തില്‍ ആറ് ശതമാനം വര്‍ധനവും ഉണ്ടായി. 2022-2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ജിഎസ്ടി വരുമാനം 18.10 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനം കൂടുതലായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാനം.

ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; നാടിളക്കാന്‍ കെജ്‌രിവാള്‍

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

എ ഐ നൈപുണ്യം പ്രധാന യോഗ്യതയാകുന്നു, സാങ്കേതിക ജ്ഞാനമില്ലാത്ത ജീവനക്കാരെ തൊഴിലുടമകൾ ആഗ്രഹിക്കുന്നില്ല; റിപ്പോർട്ട്

'തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കി'; എം കെ രാഘവന്റെ പരാതി, കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

സൈബർ കുറ്റകൃത്യങ്ങള്‍: 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശം