ENTERTAINMENT

തീയേറ്ററുടമകളുടെ പ്രതിഷേധത്തിനിടെ 2018 സോണി ലിവിൽ എത്തി

എന്റർടെയ്ൻമെന്റ് ഡെസ്ക്

തീയേറ്ററുടമകളുടെ പ്രതിഷേധം തുടരുന്നതിനിടെ 2018 സോണി ലിവിൽ സ്ട്രീമിങ്ങ് തുടങ്ങി. കരാറുകള്‍ ലംഘിച്ച് ജൂഡ് ആന്തണി ചിത്രം '2018' നേരത്തെ ഒടിടി റിലീസിനെത്തുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ്. തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകള്‍ നേരത്തെ ഒടിടിയിൽ എത്തുന്നതിനെതിരെ ഫിയോകിന്റെ പ്രതിഷേധം തുടരുകയാണ്.

എന്നാൽ തീയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നെന്നും സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളതെന്നും അത് കൊണ്ടാണ് സോണി ലിവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടതെന്നും ഇതാരും മനഃപൂർവം ചെയ്യുന്നതല്ലെന്നും വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

മലയാള സിനിമയുടെ എക്കാലത്തെയും റെക്കോർഡ് തകർത്ത് 200 കോടി ക്ലബ് കടന്ന ചിത്രമാണ് 2018. ചിത്രത്തിന് തീയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ 160 കോടി മുകളിലാണ്. അതേസമയം മൂന്ന് മാസം മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവിന് വിറ്റതായാണ് നിർമാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞത്. തീയേറ്ററിലെത്തി 30 ദിവസം മുതൽ സ്ട്രീമിങ് ആരംഭിക്കാമെന്നാണ് സോണി ലിവുമായുള്ള ധാരണ.

എന്നാൽ സിനിമാമേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സിനിമകള്‍ നേരത്തെ ഒടിടിയിൽ എത്തുന്നതിൽ ഫിയോക് വലിയ പ്രതിഷേധമാണ് തുടരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് ഫിയോക് തീരുമാനം. ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്താൽ 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പാടുള്ളു എന്നാണ് നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള ധാരണ. എന്നാൽ ഇത് ലംഘിച്ചാണ് 2018 സോണി ലിവിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയിൽ കുടിയിറക്കപ്പെട്ടത് 69,000 പേർ; 97 ശതമാനവും മണിപ്പൂരികൾ

കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി