ENTERTAINMENT

മണ്ണിലേക്കിറങ്ങി താരങ്ങൾ; കപ്പ് അടിക്കാൻ ചാക്കോച്ചന്റെ കേരള സ്ട്രൈക്കേഴ്സ്

വെബ് ഡെസ്ക്

വിവിധ ഭാഷകളിലെ സിനിമാ താരങ്ങൾ നയിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശനിയാഴ്ച തുടക്കമാകും . മലയാളം , തെലുഗ് , കന്നഡ, ഹിന്ദി , ബംഗാളി, പഞ്ചാബി , ഭോജ്പുരി ടീമുകളാണുള്ളത് . മലയാളത്തിന്റെ കേരള സ്ട്രൈക്കേഴ്സിനെ കുഞ്ചാക്കോ ബോബനാണ് നയിക്കുന്നത് . മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടുമെത്തുന്നത്.

ഹിന്ദി താരങ്ങളുടെ ടീമിനെ റിഥേഷ് ദേശ്മുഖും , തമിഴ് ടീമിനെ ആര്യയും നയിക്കും . ഉദ്ഘാടന മത്സരം ചെന്നൈ റൈനോസും കർണാടക ബുൾഡോഴ്സും തമ്മിലാണ് . ഞായറാഴ്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. തെലുഗ് വാരിയേഴ്സാണ് കേരള സ്ട്രൈക്കേഴ്സിന്റെ എതിരാളികൾ .

ഇന്ദ്രജിത്ത് , സൈജു കുറുപ്പ്, നിഖിൽ , ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരനിര തന്നെ കേരള സ്ട്രൈക്കേഴ്സിന് വേണ്ടി അണിനിരക്കും . നോൺ പ്ലേയിങ് ക്യാപ്റ്റനായി മോഹൻലാലുമുണ്ട് . താരങ്ങൾ പരിശീലനം നടത്തുന്ന വീഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു

സൽമാൻ ഖാനാണ് ഹിന്ദി താരങ്ങളുടെ ടീമായ മുംബൈ ഹീറോസിന്റെ ബ്രാൻഡ് അംബാസിഡർ. മാർച്ച് 19 ന് ഹൈദരാബാദിലാണ് ഫൈനൽ.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും