FILM NEWS

മമ്മുട്ടി-അഖിൽ അക്കിനേനി തെലുങ്ക് ചിത്രം 'ഏജന്റ്' ഏപ്രിൽ 28ന് തിയേറ്ററുകളിൽ

വെബ് ഡെസ്ക്

മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യ ആക്ഷൻ ത്രില്ലർ 'ഏജന്റ്' ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി നിർമാതാക്കൾ മേക്കിങ് വീഡിയോ പുറത്തിറക്കി. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ആക്ഷന്‍ സ്പൈ ത്രില്ലറായാണ് സിനിമയെത്തുന്നത്.

ചിത്രത്തില്‍ നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. സിനിമയിലെ മമ്മുട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. യാത്രയ്ക്ക് ശേഷം മമ്മുട്ടി തെലുങ്കിലേയ്ക്ക് എത്തുന്ന ചിത്രം കൂടിയാണ് ഏജന്റ്.

റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴൻ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എ കെ എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമെബ്രഹാം സുങ്കര നിര്‍മിച്ച ചിത്രത്തിന്റെ എഡിറ്റിങ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം