ENTERTAINMENT

മമ്മൂട്ടിയും വിക്രമും ഫഹദും നേർക്കുനേർ; നാളെ തീയേറ്ററുകളിലെത്തുന്നത് മൂന്ന് ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദക്ഷിണേന്ത്യൻ സിനിമയിലെ മൂന്ന് സൂപ്പർ താരങ്ങളുടെ ചിത്രങ്ങളാണ് നാളെ തീയേറ്ററിൽ മാറ്റുരയ്കക്കാനെത്തുന്നത്. മമ്മുട്ടിയുടെ തെലുഗ് ചിത്രം ഏ‍ജന്റ്, വിക്രമിന്റെ പൊന്നിയിൻ സെൽവൻ 2, ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും എന്നീ ചിത്രങ്ങളാണ് നാളെ തീയേറ്ററുകളിലെത്തുക.

ഒന്നാം ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ആദ്യഭാഗം പോലെ തന്നെ രണ്ടാം ഭാഗവും തമിഴ്, തെലുഗ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എത്തുക. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനപ്പെടുത്തി മണിരത്നം ഒരുക്കിയ ആദ്യഭാഗത്തിന് ആഗോളതലത്തിൽ 500 കോടിയിലേറെ രൂപയാണ് ലഭിച്ചതെങ്കിൽ അതിലും വലിയ വിജയം പ്രതീക്ഷിച്ചാണ് രണ്ടാം ഭാഗമെത്തുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 30 നാണ് ഒന്നാം ഭാഗം തീയേറ്ററുകളിലെത്തിയത്. ഏറ്റവും വേഗത്തിൽ തമിഴ്നാട്ടിൽ 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ 1. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. റിലീസിനോട് അനുബന്ധിച്ച് ചെന്നൈയിലെ ഒരു ജനപ്രിയ തീയേറ്ററിൽ താര അതിഥികൾക്കായി മാത്രം പ്രത്യേക പ്രദർശനം ഒരുക്കിയിട്ടുണ്ട്. കമൽഹാസൻ, രജനികാന്ത് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്.

മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യ ആക്ഷൻ സ്പൈ ത്രില്ലർ തെലുഗ് ചിത്രമാണ് ഏജന്റ്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ചിത്രത്തില്‍ നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മുട്ടി തെലുങ്കിലേയ്ക്ക് എത്തുന്ന ചിത്രം കൂടിയാണ് ഏജന്റ്.

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ തന്നെ. ഫഹദ് ഫാസിലിനോടൊപ്പം ഇന്നസെന്റ്, മുകേഷ് എന്നിവരും ഏറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

രക്തസാക്ഷി പരിവേഷവുമായി കെജ്‌രിവാള്‍ പ്രചാരണത്തിനെത്തുന്നു; പുത്തനുണർവിൽ 'ഇന്ത്യ'

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം

'പാകിസ്താനെ പ്രകോപിപ്പിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും'; മണിശങ്കർ അയ്യരുടെ പഴയവീഡിയോ വിവാദമാക്കി ബിജെപി, രൂക്ഷവിമർശനം

'രക്ഷിതാക്കളിൽനിന്ന് തട്ടിയെടുത്ത കുട്ടികളെ കൂട്ടിയിട്ട് വെടിവച്ചു;' സുഡാനിൽ നടുക്കുന്ന വംശഹത്യയുടെ വിവരങ്ങൾ പുറത്ത്

370-ാം ഭേദഗതി റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അവകാശ വാദം; എന്നാല്‍ കശ്മീരില്‍ മത്സരിക്കാതെ ഒളിച്ചോടി ബിജെപി!