ENTERTAINMENT

നടനെന്ന നിലയിലുള്ള ജീവിതം ഭയത്തോടെ; ബുദ്ധിമുട്ടുകള്‍ മറ്റാരും മനസ്സിലാക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍

വെബ് ഡെസ്ക്

അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാതെ ആളുകള്‍ പലപ്പോഴും അവരെ കുറ്റപ്പെടുത്തുകയാണെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് എഴുതിയത്. ''പ്രകടനം പോരെന്ന് പറഞ്ഞ് അഭിനേതാക്കളെ കുറ്റപ്പെടുത്താന്‍ എളുപ്പം കഴിയും. തങ്ങളുടെ പ്രകടനം മികച്ചതാക്കാന്‍ അവര്‍ എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. വളരെ ചുരുക്കം ചിലര്‍ മാത്രമേ ഇത് ഉള്‍ക്കൊള്ളുന്നുള്ളൂ. ''

''ആളുകള്‍ക്ക് പല മുന്‍ധാരണകളും ഉണ്ടാകാം. പക്ഷെ ഞങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയാണ്. അതിന് പല മുഖങ്ങളുമുണ്ട്, അത് പലര്‍ക്കും അറിയില്ല. ഇതിന്റെയൊന്നും പിന്നാലെ പോയി വിലപ്പെട്ട സമയം പാഴാക്കേണ്ടതില്ല. ആളുകള്‍ പറയുന്നതില്‍ നിന്നും നല്ലത് മാത്രം എടുക്കുക. അല്ലാത്തത് ഉപേക്ഷിക്കുക. സര്‍ഗ്ഗാത്മകതയിലേക്ക് പോകൂ,'' അദ്ദേഹം പറഞ്ഞു.

ജോലിഭാരം കൂടുന്നതിനനുസരിച്ച് മനസ്സ് പ്രയാസപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബ്ലോഗ് എഴുത്ത് ആരംഭിച്ചത്. മനസിന് ഏകാഗ്രത ആവശ്യമാണ്. ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തില്‍ ദശലക്ഷക്കണക്കിന് ഘടകങ്ങളുടെ സ്വാധീനമുണ്ട്. ചിലപ്പോള്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് സ്വയം കണ്ടെത്തുന്നത് തന്നെ ബുദ്ധിമുട്ടാണെന്നും ബച്ചന്‍ പറഞ്ഞു.

റിബു ദശഗുപ്ത സംവിധാനം ചെയ്യുന്ന കോര്‍ട്ട് റൂം ഡ്രാമയായ സെക്ഷന്‍ 84 ആണ് അദ്ദേഹത്തിന്റെ അടുത്ത സിനിമ. ദീപിക പദുക്കോണും പ്രഭാസും ഒന്നിക്കുന്ന നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ താരം എത്തുന്നുണ്ട്.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍