ENTERTAINMENT

പത്തുവയസുകാരന്റെ ജിജ്ഞാസ ഇപ്പോഴും ഓർക്കുന്നു; ഫഹദിനൊപ്പമുള്ള ഓർമ പങ്കുവച്ച് വിനീത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഫഹദ് ഫാസിലിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് വിനീതിന്റെ ഹൃദയസ്പർശിയായ കുറിപ്പ്. ഫഹദിനോടൊപ്പമുളള ഏറ്റവും പുതിയ ചിത്രമായ 'പാച്ചുവും അത്ഭുത വിളക്കും' എന്ന സിനിമയുടെ വിശേഷങ്ങള്‍ക്കൊപ്പമാണ് പഴയ ഓര്‍മകളും വിനീത് പങ്കുവച്ചിരിക്കുന്നത്. ഫഹദിനെ കണ്ടതുമുതലുളള അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കുറിപ്പ്. ഏപ്രില്‍ 28നാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം പാച്ചുവും അത്ഭുത വിളക്കും തീയറ്ററുകളിലേത്തുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് രസകരമായ അനുഭവമായിരിക്കുമെന്ന് വിനീത് പറഞ്ഞു.

പാച്ചിക്ക (ഫാസില്‍)യുടെ സംവിധാനത്തില്‍ ശോഭനയും ഞാനും പ്രധാന വേഷത്തിലെത്തിയ 'മാനത്തെ വെള്ളിത്തേര്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഫഹദിനെ ആദ്യമായി കാണുന്നത്. മിടുക്കനായ കുട്ടിയായിരുന്നു. എന്റെയും ശോഭനയുടെയും പാട്ടിലെ വേഷങ്ങളെപ്പറ്റി അറിയാനുളള ഫഹദിന്റെ ജിജ്ഞാസ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. പിന്നീട് നടനായി വെളളിത്തിരയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഓരോ പ്രകടനത്തിലും മാന്ത്രികത സൃഷ്ടിക്കാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്.

അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ ഫഹദിനോടൊപ്പം അഭിനയിക്കാന്‍ നിര്‍മ്മാതാവായ സേതു മണ്ണാര്‍ക്കാട് വിളിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ഫഹദിന്റെ അഭിനയമികവ് നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഷൂട്ടിന് കൃത്യസമയത്ത് എത്തുകയും സെറ്റില്‍ ഉത്തരവാദിത്വത്തോടെ വേഷം ചെയ്യുകയും ചെയ്യുന്ന പ്രതിബദ്ധതയുളള നടനാണ് ഫഹദ്.

ഫഹദ് ഫാസിലിനോടൊപ്പമുളള ഓര്‍മകള്‍ വളരെ മനോഹരമാണെന്നും അദ്ദേഹത്തിന്റെ ആരാധകനാണെന്നും വിനീത് പറഞ്ഞു. പാച്ചുവിന്റെ ജീവിതത്തിലെ ആശ്ചര്യങ്ങള്‍ അനുഭവിക്കാനും അവന്റെ ജീവിതത്തിലെ മാന്ത്രിക വിളക്ക് കണ്ടെത്താനും ഏപ്രില്‍ 28 ന് എല്ലാവരും തീയറ്ററിലേക്ക് പോകണമെന്ന് പറഞ്ഞാണ് വിനീത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം