INDIA

റെസ്ലിങ് ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ; അധികാരം പിടിക്കാന്‍ വീണ്ടും ബ്രിജ്ഭൂഷണ്‍?

വെബ് ഡെസ്ക്

റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധികാരം പിടിക്കാന്‍ ശ്രമങ്ങളുമായി വീണ്ടും ബ്രിജ് ഭൂഷണ്‍. ബ്രിജ് ഭൂഷണിന്റെ അടുത്ത അനുയായിയായ യുപിയില്‍ നിന്നുള്ള സഞ്ജയ് സിങ്ങുള്‍പ്പെടെ നാല് പേർ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശ പത്രിക സമർപ്പിച്ചു.

നിലവില്‍ 25 സംസ്ഥാന യൂണിറ്റുകളില്‍ നിന്ന് 22 എണ്ണത്തിന്റെ പിന്തുണ ബ്രിജ് ഭൂഷണിനും സംഘത്തിനും ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഓഗസ്റ്റ് 12 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 15 സ്ഥാനങ്ങളിലും വിജയിക്കുമെന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ബ്രിജ് ഭൂഷണിന്റെ അനുയായികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാറിന് മുമ്പാകെയാണ് നാമനിര്‍ദേശം സമര്‍പ്പിച്ചത്

ചണ്ഡീഗഡ് ഗുസ്തി ബോഡിയില്‍ നിന്നുള്ള ദര്‍ശന്‍ ലാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്. ഉത്തരാഖണ്ഡിലെ ബ്രിജ് ഭൂഷണിന്റെ അനുയായിയായ എസ്പി ദേശ്വാളാണ് ട്രഷറി സ്ഥാനത്തേയ്ക്ക് പത്രിക സമര്‍പ്പിച്ചത്. മുന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാറിന് മുമ്പാകെയാണ് നാമനിര്‍ദേശം സമര്‍പ്പിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് നാല്, സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൂന്ന്, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആറ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മൂന്ന്, ട്രഷറര്‍ രണ്ട്, ജോയിന്റ് സെക്രട്ടറി മൂന്ന്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഒമ്പത് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം. 15 തസ്തികകളിലായി 30 പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാര്‍ അറിയിച്ചു.

എല്ലാ സ്ഥാനാര്‍ഥികളുടെയും വിവരങ്ങള്‍ നാളെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു വനിതാ സ്ഥാനാര്‍ഥി മാത്രമാണ് നാമനിര്‍ദേശം നല്‍കിയിട്ടുള്ളത്. ഒഡീഷയെ പ്രതിനിധീകരിച്ച് അനിത ഷിയോറന്‍ എന്ന വനിത മാത്രമാണ് പട്ടികയിലെ ഏക വനിതാ സ്ഥാനാര്‍ഥി. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസിലെ സാക്ഷികളിലൊരാളാണ് അനിത ഷിയോറന്‍.

ഓഗസ്റ്റ്‌ രണ്ടിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയും ഏഴിന് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും

ബ്രിജ് ഭൂഷണിന്റെ അനുയായികളായ 18 പേരാണ് ഫെഡറേഷന്റെ 15 സ്ഥാനങ്ങളിലേക്കായി നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ദേശീയ റെസ്ലിങ് ഫെഡറേഷന്‍ തലപ്പത്ത് 12 വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രിജ് ഭൂഷണിന് ഇക്കുറി മത്സരിക്കാനാകില്ല. ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെഡറേഷന്‍ ഭരണം അഡ്‌ഹോക് സമിതിക്ക് വിട്ടിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. ഓഗസ്റ്റ്‌ രണ്ടിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയും ഏഴിന് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.

ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെ ആറ് മുന്‍നിര ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,