INDIA

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ രാജ്യത്തിന്റെ സത്പേരിനെ ബാധിച്ചു'; 10000 കോടി നഷ്ടപരിഹാരം വേണം, ഹർജിയിൽ ബിബിസിക്ക് നോട്ടീസ്

വെബ് ഡെസ്ക്

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിയിൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന് (ബിബിസി) പുതിയ നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. ഡോക്യൂമെന്ററി മൂലം ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായുള്ള എൻ‌ജി‌ഒ നൽകിയ ഹർജിയിലാണ് നടപടി. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി രാജ്യത്തിന്റെ സൽപ്പേര് അപകീർത്തിപ്പെടുത്തുകയും പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യൻ ജുഡിഷ്യറിക്കെതിരെയും തെറ്റായതും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ബിബിസി (യുകെ)യെ കൂടാതെ ബിബിസിക്ക് (ഇന്ത്യ)ക്കും ജസ്റ്റിസ് സച്ചിൻ ദത്ത നോട്ടീസയച്ചിട്ടുണ്ട്. ബിബിസിക്കും (യുകെ), ബിബിസിക്കും (ഇന്ത്യ) നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അവ എത്തിക്കാനായില്ലെന്ന് ഹർജിക്കാരനായ എൻജിഒയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. എൻജിഒയെ പ്രതിനിധീകരിച്ച് അഭിഭാഷകനായ സിദ്ധാർത്ഥ് ശർമ്മ പ്രതികൾക്ക് നോട്ടീസ് നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടിട്ടുണ്ട്.

വിഷയത്തിൽ കൂടുതൽ ഡിസംബർ 15 ന് കൂടുതല്‍ വാദം കേൾക്കും. ബിബിസി (യുകെ) യുണൈറ്റഡ് കിംഗ്ഡത്തിന്റെ ദേശീയ ബ്രോഡ്കാസ്റ്റർ ആണെന്നും, രണ്ട് എപ്പിസോഡുകളുള്ള ന്യൂസ് ഡോക്യുമെന്ററി "ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ" ഇവർ പുറത്തിറക്കിയെന്നും ചൂണ്ടികാട്ടിയുള്ള ഹർജിയിൽ മെയ് 22 ന് ഡൽഹി ഹൈക്കോടതി ബിബിസിക്ക് നോട്ടീസ് അയച്ചിരുന്നു. ബിബിസി (ഇന്ത്യ) അതിന്റെ പ്രാദേശിക പ്രവർത്തന ഓഫീസാണെന്നും രണ്ട് എപ്പിസോഡുകളും 2023 ജനുവരിയിൽ പ്രസിദ്ധീകരിച്ചതാണെന്നും ഈ ഹർജിയിൽ പറഞ്ഞിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടതാണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി. ഡോക്യുമെന്ററി പുറത്തിറങ്ങി ഉടൻ തന്നെ കേന്ദ്ര സർക്കാർ ഇന്ത്യയിൽ അതിന് വിലക്കേർപ്പെടുത്തിയിരുന്നു.

ബിബിസി ഡോക്യുമെന്ററി ഇന്ത്യൻ പ്രധാനമന്ത്രി, ഇന്ത്യൻ സർക്കാർ, ഗുജറാത്ത് സംസ്ഥാന സർക്കാർ എന്നിവയുടെ സൽപ്പേരിനും രാജ്യത്തിന്റെ യശസ്സിനും കളങ്കമുണ്ടാക്കി. ഒപ്പം ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും സൽപ്പേരിനെയും അത് ബാധിച്ചു. ബിബിസി 10,000 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഡോക്യൂമെന്ററി മൂലം രാജ്യത്തുടനീളം നാശ നഷ്ടങ്ങൾ ഉണ്ടായി. നാശനഷ്ടങ്ങളുടെ വ്യാപ്തിയെത്രയെന്ന് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കണ്ടെത്താനാകൂ. എന്നിരുന്നാലും, നിലവിൽ 10,000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നതെന്നും ഹർജിക്കാരൻ പറഞ്ഞു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും