INDIA

അരമണിക്കൂര്‍ അനധികൃതമായി ലോക്കപ്പിലിട്ടു; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡല്‍ഹി പോലീസിനോട് കോടതി

വെബ് ഡെസ്ക്

അ​ന്യാ​യ​മാ​യി അ​ര​മ​ണി​ക്കൂ​ർ ഡൽഹി പൊ​ലീ​സ് ലോ​ക്ക​പ്പി​ല​ട​ച്ച വ്യക്തിക്ക്‌ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഡ​ൽ​ഹി ഹൈക്കോടതി ഉ​ത്ത​ര​വി​ട്ടു. നഷ്ടപരിഹാരത്തുക സ്‌റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉത്തരവിട്ടു. പൗ​ര​ന്മാ​രോ​ടു​ള്ള പോലീ​സു​കാ​രു​ടെ പെ​രു​മാ​റ്റം ഞെ​ട്ടി​ച്ചു​വെ​ന്നും പോലീസ് ഉദ്യോഗസ്ഥർ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന അ​ർ​ഥ​വ​ത്താ​യ സ​ന്ദേ​ശം ന​ൽ​കാ​നുമാണ് ഇ​ത്ത​രമൊ​രു വി​ധി​യെ​ന്നും ജ​സ്റ്റി​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റിൽ ഡൽഹിയിലെ ബദർപുർ പോലീസ് സ്റ്റേഷനിലാണ് വിധിക്കാസ്പദമായ സംഭവം. പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്താതെ അരമണിക്കൂര്‍ ലോക്കപ്പിലിട്ട ശേഷം വിട്ടയച്ചു എന്നുകാട്ടി പങ്കജ് കുമാര്‍ ശര്‍മയെന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് വിധി. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ ന​ഷ്ട​പ​രി​ഹാ​രത്തിന് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പോലീസ് പിടിച്ചു കൊണ്ട് പോയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയോ ഇയാൾക്കെതിരെ കേസ് എടുക്കുകയോ ചെയ്തിരുന്നില്ല. ഒരു കാരണവുമില്ലാതെ അനധികൃതമായി പോലീസ് സ്റ്റേഷനിൽ പിടിച്ച് കൊണ്ടുവന്ന് അരമണിക്കൂർ നേരം സ്റ്റേഷനിലെ തടങ്കലിൽ കൊണ്ടിടുകയായിരുന്നു. പോലീസിന്റെ ഈ പ്രവർത്തിയെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ധിക്കാരമായാണ് കോടതി നിരീക്ഷിച്ചത്.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍