INDIA

കെ പൊന്മുടി വീണ്ടും തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദിച്ച് ഗവർണർ ആർ എൻ രവി

വെബ് ഡെസ്ക്

സുപ്രീം കോടതിയുടെ നിർദേശപ്രകാരം കെ പൊന്മുടി വീണ്ടും തമിഴ്നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ എൻ രവി സത് വാചകം ചൊല്ലിക്കൊടുത്തു. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ഡിസംബറില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീണ്ടും പൊന്മുടിയെ മന്ത്രിയാക്കാനായി ശിപാർശ ചെയ്‌തിരുന്നു. പക്ഷേ ഗവര്‍ണര്‍ ആർ എൻ രവി ഇതിനെ എതിർത്ത് രംഗത്തെത്തിയതോടെ തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.

പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ സ്റ്റാലിനുമായി സൗഹൃദ സംഭാഷണം നടത്തി. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് ഗവർണർ രാവിലെ കോടതിയെ അറിയിച്ചിരുന്നു. കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഗവർണറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സർക്കാരിന്റെ ഹർജി.

ഗവർണർ ഭരണഘടനയെ മാനിക്കുന്നില്ലെന്നും സുപ്രീംകോടതിയെ ധിക്കരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. തീരുമാനമെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടുവരെ സുപ്രീംകോടതി ഗവർണർക്ക് സമയവും നൽകിയിരുന്നു. കേസ് സ്റ്റേ ചെയ്യുക മാത്രമാണ് കോടതി ചെയ്തതെന്നും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമായിരുന്നു പൊന്മുടിയുടെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഗവർണർ ഉന്നയിച്ചിരുന്ന കാരണം. എന്നാൽ അങ്ങനെ പറയാൻ ആർ എൻ രവിക്ക് എന്താണ് അധികാരമെന്നും ഇനിയും അനുസരിച്ചില്ലെകിൽ വിഷയം ഗൗരവമായി എടുക്കുമെന്നും കോടതി ഓർമിപ്പിച്ചു.

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

സൈബർ കുറ്റകൃത്യങ്ങള്‍: രാജ്യത്തെ 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശം

'തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി'; എം കെ രാഘവന്റെ പരാതി, കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

സാമ്പത്തിക സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ഭയം; ഗാസ വിഷയത്തിലെ സൗദിയുടെ മൗനത്തിന് പിന്നിലെന്ത്?

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ ശീലമാക്കിയവർ ജാഗ്രതൈ; കാത്തിരിക്കുന്നത് അകാലമരണം