INDIA

'പിണറായിയും സിദ്ധരാമയ്യയും പാപ്പർ സഹോദരങ്ങൾ'; കർണാടക ബിജെപിയുടെ പരിഹാസം എക്സ് പോസ്റ്റിൽ

ദ ഫോർത്ത് - ബെംഗളൂരു

കേരള- കർണാടക മുഖ്യമന്ത്രിമാരെ പരിഹസിച്ച്‌ കർണാടക ബിജെപിയുടെ കാർട്ടൂൺ. സമൂഹമാധ്യമ ഹാൻഡിൽ ആയ എക്‌സിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും പരിഹസിച്ച്‌ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. 'പാപ്പർ സഹോദരങ്ങൾ ' എന്ന് ഇരുവരെയും വിശേഷിപ്പിച്ചാണ് ബിജെപിയുടെ പോസ്റ്റ്. രണ്ടു മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളെ സാമ്പത്തികമായി പാപ്പരാക്കാൻ മത്സരമാണെന്ന കുറിപ്പോടെയാണ് പരിഹാസ പോസ്റ്റ്.

കാർട്ടൂണിൽ പിണറായി പറയുന്നത്: നാവു കേരളവന്നു മൊതലു ദീവാളി മാഡുത്തീവി- (ഞങ്ങൾ കേരളത്തെ പാപ്പരാക്കി). അപ്പോൾ സിദ്ധരാമയ്യയുടെ മറുപടി: ഇല്ല ഇല്ല മൊതലു നാവു കർണാടക വന്നു ദിവാളി മാഡുത്തീവി (അല്ല അല്ല ഞങ്ങളാണ് പാപ്പരാക്കുന്നതിൽ മുന്നിൽ കർണാടകയേ ഞങ്ങൾ പാപ്പരാക്കി) എന്നാണ്. സംസ്ഥാനങ്ങളെ പാപ്പരാക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനം ഇരു മുഖ്യമന്ത്രിമാരും അവകാശപ്പെടുകയാണെന്നാണ് കാർട്ടൂണിന്റെ സാരാംശം.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് അധികാരത്തിന്മേലുള്ള കേന്ദ്ര വിലക്ക് മറികടക്കാൻ കേരളം സുപ്രീം കോടതിയെ സമീപിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരള മുഖ്യമന്ത്രിക്കെതിരെ വിമർശനം. അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയ കർണാടകയെ കോൺഗ്രസ് സർക്കാർ കടക്കെണിയിലാക്കി എന്നതാണ് സിദ്ധരാമയ്യക്കെതിരെ കാർട്ടൂൺ വരയ്ക്കാൻ കാരണം. വരൾച്ചാ സഹായം ലഭിക്കാൻ കർണാടക കേന്ദ്ര സർക്കാരിനെ സമീപിച്ച്‌ കാത്തിരിപ്പാണ്.

കേന്ദ്രം പണം അനുവദിക്കാത്തത് കൊണ്ട് മുടങ്ങി പോകുന്ന ക്ഷേമ പദ്ധതികൾ ഇരു സംസ്ഥാനങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകുന്നുണ്ട്. കർണാടകയിൽ കിട്ടാവുന്ന വേദികളിലെല്ലാം കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയത്തെ അളവറ്റ് വിമർശിക്കുകയാണ് മുഖ്യമന്ത്രി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ. കേന്ദ്രം സംസ്ഥാനങ്ങളുടെ ഒരു ഫണ്ടും തടഞ്ഞു വെച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണം എന്നുമാണ് ബിജെപിയുടെ മറുവാദം. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി കർണാടക എക്സ് ഹാൻഡലിൽ പ്രത്യക്ഷപ്പെട്ട കാർട്ടൂൺ.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി