അമീറുല്‍ ഇസ്ലാം
അമീറുല്‍ ഇസ്ലാം 
KERALA

അസമിലെ ജയിലിലേയ്ക്ക് മാറ്റണം; സുപ്രീംകോടതിയെ സമീപിച്ച് ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം

വെബ് ഡെസ്ക്

ജയില്‍ മാറ്റമാവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷാ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിലെ ജയിലില്‍ നിന്ന് അസമിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്. വിയ്യൂരിലെ ജയിലിലെത്തി അവർക്ക് കാണാന്‍ സാധിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കാത്ത സാഹചര്യത്തില്‍ മറ്റ് തടവുകാർക്കുള്ള എല്ലാ അവകാശങ്ങളും തനിക്കുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഈ ആവശ്യമുന്നയിച്ച് അമീറുള്‍ ഗവര്‍ണറെയും സമീപിച്ചിരുന്നു.

2016 ഏപ്രില്‍ 28- നാണ് ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമീറുള്‍ ഇസ്ലാമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. കൊലപാതകം, മാനഭംഗം തുടങ്ങി കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍