പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
KERALA

കോഴിക്കോട് വെള്ളയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് വെള്ളയിൽ ശാന്തി നഗർ കോളനിയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തി നഗർ കോളനിയിൽ താമസിക്കുന്ന കല്യാണി(74)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വീട്ടിൽ തനിച്ചായിരുന്നു താമസം. വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. അയൽവാസികളിൽ നിന്ന് പോലീസ് വിശദമായ വിവരശേഖരണം നടത്തിയിട്ടുണ്ട്.

പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ മരണകാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്നും പോലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,