KERALA

വിഴിഞ്ഞം സമരം: കേസുകൾ പിന്‍വലിക്കാൻ സർക്കാർ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്‍വലിക്കുന്നത് ഗുരുതരമല്ലാത്ത 157 എണ്ണം

വെബ് ഡെസ്ക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനെതിരെ 2022ല്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 199 കേസുകളില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു വിഴഞ്ഞത്ത് തുറമുഖത്തിന് എതിരെ സമരം അരങ്ങേറിയത്. ഇതിന് പിന്നാലെ വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഗുരുതരമല്ലാത്ത കേസുകളാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ചുമത്തിയ 42 കേസുകള്‍ പിന്‍വലിക്കില്ല. ഇതില്‍ വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉള്‍പ്പെടെയുണ്ട്.

ഇത്തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് മാറുമെന്നായിരുന്നു ലത്തീൻ കാത്തലിക് സഭ അസോസിയേഷന്റെ പ്രതികരണം ഉള്‍പ്പെടെ നിലനില്‍ക്കെയാണ് ഇപ്പോഴത്തെ നീക്കം. പ്രശ്നാധിഷ്ഠിത നിലപാടായിരിക്കും ഇനിമുതൽ സ്വീകരിക്കുകയെന്ന് സഭ എല്ലാ മുന്നണികളെയും അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

40 തീരദേശ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ശേഷിയുള്ളതാണ് സമുദായമെന്നും അവർ അവകാശപ്പെടുന്നു. വിഴിഞ്ഞത്തെ തുറമുഖ സമരത്തിന്റെ ഭാഗമായി 140ലധികം കള്ളക്കേസുകൾ എടുത്തിട്ടുണ്ടെന്നും അത് പിൻവലിക്കണമെന്നും സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുന്നണികളുടെ തീരുമാനമറിഞ്ഞശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും ലത്തീൻ കാത്തലിക് അസോസിയേഷൻ അറിയിച്ചു.

എന്നാല്‍, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണം എന്നായിരുന്നു ലത്തീന്‍ സഭ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടില്‍ മാറ്റമില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനത്തോട് മാധ്യമങ്ങളോട് പ്രതികരിച്ച ലത്തീന്‍ സഭാ നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ വിരുദ്ധ നിലപാട് മേഖലയില്‍ ഉടലെടുക്കുന്നത് തടയുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ലത്തീന്‍ വിശ്വാസികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വിഴിഞ്ഞം സമരത്തില്‍ 141 ദിവസം പങ്കെടുത്ത ജോസഫ് ജോണ്‍സണ്‍ തിരഞ്ഞെടുപില്‍ മത്സരിക്കും എന്നായിരുന്നു വോയ്സ് സംഘടനയുടെ പ്രഖ്യാപനം.

രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂരം പാലിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ലത്തീന്‍ സഭയും സൂചനകള്‍ നല്‍കിയിരുന്നു. ഇവര്‍ ഉന്നയിച്ച പ്രധാന ആവശ്യവും വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു. ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് മാറുമെന്നായിരുന്നു ലത്തീന്‍ കാത്തലിക് സഭ അസോസിയേഷന്റെ പ്രസ്താവന. പ്രശ്‌നാധിഷ്ഠിത നിലപാടായിരിക്കും ഇനിമുതല്‍ സ്വീകരിക്കുകയെന്ന് സഭ എല്ലാ മുന്നണികളെയും അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരളത്തിലെ 40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ ശേഷിയുള്ളതാണ് സമുദായമെന്നും നേതാകള്‍ അവകാശപ്പെടുന്നു.

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു