KERALA

'ഫ്രം ഹോപ് ടു ഹീലിങ്'; പത്താം വാർഷികം ആഘോഷിച്ച് കിംസ്‌ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്

ദ ഫോർത്ത് - തിരുവനന്തപുരം

അവയവദാതാക്കളുടെയും ബന്ധുക്കളുടെയും സംഗമ വേദിയായി തിരുവനന്തപുരം കിംസ്‌ ആശുപത്രിയുടെ ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് പത്താം വാർഷികാഘോഷം. വാഹനാപകടത്തെത്തുടര്‍ന്ന് ആറുപേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത 16 വയസുകാരന്‍ സാരംഗിന്റെയും രണ്ട് കണ്ണുകളും വൃക്കകളും ദാനം ചെയ്ത ശരത് കൃഷ്ണന്റെയും ബന്ധുക്കളും ഇവരുടെ അവയവങ്ങള്‍ സ്വീകരിച്ചവരടക്കം 160ഓളം അവയവ സ്വീകര്‍ത്താക്കളും പത്താം വാർഷികവുമായി ബന്ധപ്പെട്ട ആശുപത്രിയിൽ 'ഫ്രം ഹോപ് ടു ഹീലിങ്' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു

അവയവദാനം ആരോഗ്യമേഖലയിലെ ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നും ഓരോ ജീവനും രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് സാധ്യമാകുന്നതെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു

ഓരോ വ്യക്തികള്‍ക്കും സമൂഹത്തോടുള്ള കരുതലും കടപ്പാടുമാണ് ഓരോ അവയവദാനത്തിലൂടെയും സാധ്യമാകുന്നതെന്നും കൂടുതല്‍ പേര്‍ അവയവദാനത്തിനായി സ്വയം സന്നദ്ധരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെയധികം ശ്രദ്ധയോടും സൂക്ഷ്മതയോടുമാണ് അവയവദാന ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും നടത്തുന്നത്. ഏറ്റവുമധികം വിജയ നിരക്കാണ് കിംസ്‌ഹെല്‍ത്തിലെ അവയവമാറ്റ ശസ്ത്രക്രിയകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു

അവയവങ്ങൾ ദാനം ചെയ്തവരുടെ ബന്ധുക്കളെയും ചടങ്ങിൽ ആദരിച്ചു. കിംസ്ഹെൽത്തിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയായ 10 വയസ്സുകാരി ആൻ മേരി തന്റെ കരകൗശല വസ്തുക്കളുടെ പ്രദർശനം ഒരുക്കുകയും ഹൃദയത്തിന്റെ രൂപത്തിൽ പേപ്പറുകൾ കോർത്തിണക്കിയ ഉപഹാരം കിംസ്‌ ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടർ ഡോ. എം ഐ സഹദുള്ളയ്ക്ക് നൽകി

2013 ജൂലൈ 23നാണ് കിംസ്‌ ഹെല്‍ത്തില്‍ ആദ്യ കടാവര്‍ അവയവമാറ്റം നടത്തിയത്. തുടര്‍ന്ന് 160ഓളം പേരിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. കേരളത്തിലെ ആദ്യമായി കരളും വൃക്കയും ഒന്നിച്ച് മാറ്റിവെക്കാനും സ്പ്ലിറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടത്താനും ലിവര്‍ ട്രാന്‍സ്പ്ലാന്റും ഡയാലിസിസും ഒന്നിച്ച് നടത്താനും ഏറ്റവും തൂക്കം കുറഞ്ഞ കുട്ടിയില്‍ അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനും കിംസ്‌ഹെല്‍ത്തിന് സാധിച്ചിട്ടുണ്ട്

കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍ ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ചീഫ് കോഓര്‍ഡിനേറ്ററും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷബീറലി ടി.യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി