KERALA

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പന്ത്രണ്ട് പേര്‍ക്ക് മെഡല്‍

വെബ് ഡെസ്ക്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്ന് പന്ത്രണ്ട് പേര്‍ മെഡലിനര്‍ഹരായി. രണ്ട് പേര്‍ക്ക് വിശിഷ്ട സേവനത്തിനും പത്ത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്. എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജ് താന്നിക്കോടിനുമാണ് വിശിഷ്ട സേവാ മെഡല്‍. പോലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാം ജൂലൈയില്‍ വിജിലന്‍സിന്റെ ചുമതലയുള്ള എഡിജിപിയായി നിയമിതനായിരുന്നു. നിലവില്‍ കൊച്ചി ക്രൈം ബ്രാഞ്ച് എസിപിയാണ് ബിജി ജോര്‍ജ്.

ഐ ജി എസ് നാഗ രാജു, എസ് പി ജയശങ്കര്‍, ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തര്‍, വേണുഗോപാലന്‍ ആര്‍ കെ, ശ്യാം സുന്ദര്‍ ടി പി, ബി കൃഷ്ണകുമാര്‍, സീനിയര്‍ സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, അസിസ്റ്റന്റ് കമ്മീഷ്ണര്‍ എം കെ ഗോപാലകൃഷ്ണന്‍, എസ്‌ഐ സാജന്‍ കെ ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണ്‍ എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയത്.

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ അവാര്‍ഡ് പ്രഖ്യാപനമാണിത്.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍