KERALA

'കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കും'; കേരള പദയാത്രയിലെ ജനപങ്കാളിത്തം തെളിവെന്ന് നരേന്ദ്ര മോദി

വെബ് ഡെസ്ക്

കേരളത്തില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചൂട് പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാന്നൂറിലധികം സീറ്റുകള്‍ നേടുന്ന നിലയിലേക്ക് ബിജെപിയുടെ മുന്നേറ്റമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതിന് കേരളത്തില്‍ നിന്നും പിന്തുണ വേണം. കേരളത്തില്‍ ബിജെപി നേടുന്ന സീറ്റുകള്‍ രണ്ടക്കം കടക്കുന്ന നിലയുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം.

മലയാളികളുടെ പ്രതീക്ഷകള്‍ നിറവേറ്റിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയപ്പെടുമെന്ന് ഉറപ്പാണ്. പരാജയഭീതി അവരുടെ നിലതെറ്റിച്ചിരിക്കുന്നു. അവര്‍ക്ക് ഭാവി പദ്ധതികളില്ല. അവര്‍ മോദിയെ ആക്ഷേപിക്കുന്നു. അത്തരത്തില്‍ പരാജയപ്പെട്ട പ്രതിപക്ഷത്തെ പിന്തുണയ്ക്കാതെ ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കെ സുരേന്ദ്രന്‍ നയിച്ച പദയാത്രയിലെ ജനപങ്കാളിത്തം കേരളത്തിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ്. കേരളത്തിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. അതാണ് ഇത്തവണ മോദിയുടെ ഗാരന്റി. ബിജെപി കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല. പാര്‍ട്ടി നേടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ അല്ല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരെ പ്രഖ്യാപിച്ച ശേഷമായിരുന്നു മോദി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ബിജെപി പരിപാടിയില്‍ പങ്കെടുത്തത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി നേരേ വിഎസ്എസ്‍സിയിലേക്കാണ് തിരിച്ചത്. ഗഗന്‍യാന്റെ തയ്യാറെടുപ്പുകളുടെ വിശകലനം നടത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്‌സിയില്‍ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തിരുന്നു.

കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ

'ഞാനൊരിക്കലും സംതൃപ്തനായിട്ടില്ല'; സുനില്‍ ഛേത്രിയുടെ പ്രസിദ്ധമായ വാക്കുകള്‍

കള്ളപ്പണക്കേസ് പ്രത്യേക കോടതി പരിഗണിച്ചശേഷം കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമില്ല: സുപ്രീംകോടതി

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍'; പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം