KERALA

പതിമൂന്നുകാരന്‍ ഇടിമിന്നലേറ്റ് മരിച്ചു; അപകടം മലപ്പുറത്ത്

വെബ് ഡെസ്ക്

മലപ്പുറം കോട്ടക്കലില്‍ പതിമൂന്നുകാരന്‍ ഇടിമിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടി സ്വദേശി അന്‍സാര്‍ മുഹസിന്‍ ദമ്പതികളുടെ മകന്‍ ആദി ഹസനാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോട് കൂടിയാണ് സംഭവം നടക്കുന്നത്. വീടിന്റെ ടെറസിന് മുകളിലായിരുന്ന വിദ്യാര്‍ഥിക്ക് ഇടി മിന്നലേല്‍ക്കുകയായിരുന്നു.

കുട്ടിയെ ടെറസിന് മുകളില്‍ വീണു കിടക്കുന്ന നിലയിലാണ് വീട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം പറപ്പൂര്‍ ഐയുഎച്ച്എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഹാദി ഹസന്‍. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയിൽ കുടിയിറക്കപ്പെട്ടത് 69,000 പേർ; 97 ശതമാനവും മണിപ്പൂരികൾ

കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ

'ഞാനൊരിക്കലും സംതൃപ്തനായിട്ടില്ല'; സുനില്‍ ഛേത്രിയുടെ പ്രസിദ്ധമായ വാക്കുകള്‍