KERALA

ദേവസ്വം മന്ത്രിയെ 'മിത്തിസം മന്ത്രി'യെന്ന് വിളിച്ചത് തെറ്റ്; സലീം കുമാറിനെതിരെ മന്ത്രി വി ശിവന്‍കുട്ടി

വെബ് ഡെസ്ക്

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ 'മിത്തിസം വകുപ്പ് മന്ത്രി'യെന്ന് വിളിച്ച് ആക്ഷേപിച്ച നടൻ സലീം കുമാറിന്റെ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സലീം കുമാറിനെ പോലെ ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തുമെന്ന് കരുതിയില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചെത്തിയ ജനനേതാവാണ് കെ രാധാകൃഷ്ണനെന്നും ഒരു കാര്യവുമില്ലാതെയാണ് അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സലിം കുമാറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ആവശ്യപ്പെട്ടു.

എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിന് പിന്നാലെ ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്ന് ആവശ്യപ്പെട്ട് സലീം കുമാര്‍ കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എ എൻ ഷംസീറിനെതിരെ രംഗത്തെത്തിയിരുന്നവർ സലീം കുമാറിന്റെ പരാമർശം വ്യാപകമായി ഏറ്റെടുത്തിരുന്നു.

ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കണമെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്‌റെ പ്രസംഗം വിശ്വാസത്തിനെതിരാണെന്ന തരത്തിൽ വിവാദമാക്കുകയാണ് സംഘപരിവാറും എന്‍എസ്എസും. ലോകത്തെ ആദ്യ പ്ലാസ്റ്റിക് സര്‍ജറി നടന്നത് ഗണപതിക്കെന്ന രീതിയിലുള്ള ഹിന്ദുത്വം അടിച്ചേൽപ്പിക്കുന്ന വ്യാഖ്യാനങ്ങൾക്ക് പകരം വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഷംസീറിന്റെ വാക്കുകളാണ് ഹൈന്ദവവിരുദ്ധമെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്നും കാട്ടി വിവാദമാക്കുന്നത്. 

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി